Malayalam
ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ മീന്‍ കറി അതായിരുന്നു; ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ വ്യക്തി അദ്ദേഹമാണ്; മമ്മൂട്ടിയെ പുകഴ്ത്തി മന്യ പറഞ്ഞ വാക്കുകൾ!
ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ മീന്‍ കറി അതായിരുന്നു; ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ വ്യക്തി അദ്ദേഹമാണ്; മമ്മൂട്ടിയെ പുകഴ്ത്തി മന്യ പറഞ്ഞ വാക്കുകൾ!
മലയാളികൾ ഏറെ ബഹുമാനത്തോടെയും ആദരവോടെയും ഇഷ്ടപ്പെടുന്ന സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. സിനിമയ്ക്കകത്തുള്ളവർ പോലും മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകൾ വളരെ പെട്ടന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ നടി മന്യ മമ്മൂക്കയെ കുറിച്ച് പറഞ്ഞ വ്യത്യസ്തമായൊരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഞാന്‍ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധികയാണ്. രണ്ട് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണെന്നും നടി മന്യ നായിഡു പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മന്യ മമ്മൂക്കയെ കുറിച്ച് മനസുതുറന്നത്. മമ്മൂട്ടിയുടെ സൗന്ദര്യം അന്നും ഇന്നും തന്നെ ആകര്‍ഷിയ്ക്കുന്നു. രണ്ട് ചിത്രങ്ങളില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും നടനെ ആദ്യമായി കണ്ട ഓര്‍മകളെ കുറിച്ചും മന്യ വാചാലയായി.
രാക്ഷസരാജാവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. അദ്ദേഹം പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹം എന്നെ ആകര്‍ഷിച്ചു. ഒരു കാര്യം ഞാന്‍ തീര്‍ച്ചയായും പറയണം, ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ വ്യക്തി മമ്മൂക്കയാണ്. ഇന്നും അദ്ദേഹം അതേ സൗന്ദര്യം സൂക്ഷിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മമ്മൂക്കയെ ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്.
പറഞ്ഞാല്‍ എത്ര മാത്രം വിശ്വസിയ്ക്കും എന്ന് അറിയില്ല, പക്ഷെ മമ്മൂക്ക വളരെ അധികം ലളിതനും എളിമയുള്ളവനും ഭൂമിയോളം താഴ്മയുള്ളവനുമാണ്. അതാണ് ഇന്നും അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയില്‍ തന്നെ നിലനിര്‍ത്തുന്നത്. ഇതിഹാസമാണ് അദ്ദേഹം. നടന് എന്നതിനപ്പുറം നല്ലൊരു മനുഷ്യനാണ് മമ്മൂക്ക.എനിക്ക് മമ്മൂക്ക മാതൃദിന ആശംസകള്‍ അറിയിച്ച് സന്ദേശം അയച്ചിരുന്നു. ഞാന്‍ ഇന്റസ്ട്രിയില്‍ ഇന്ന് ഇല്ല, അത്ര സജീവവുമല്ല. മമ്മൂക്കയെ അധികം അറിയില്ല. രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളത്. എന്നിട്ടും ആ ബന്ധം ഓര്‍ത്ത് മമ്മൂക്ക എനിക്ക് മാതൃദിനം ആശംസിച്ചു. അത്രയ്ക്ക് സിംപിള്‍ ആണ് അദ്ദേഹം.
രണ്ട് സിനിമകള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ചെയ്തു എന്നത് എന്റെ സ്വപ്ന സങ്കല്പങ്ങളില് നിന്ന് എല്ലാം വളരെ മുകളിലാണ്. അദ്ദേഹത്തിനൊപ്പമുള്ള ഒരുപാട് ഓര്‍മകള്‍ ഞാന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. വലിയ തമാശക്കാരനാണ് മമ്മൂക്ക. അപരിചിതന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എല്ലാം രസകരമായിരുന്നു.ഞാന്‍ വെജിറ്റേറിയന്‍ ആണ്. എന്നാല്‍ അമ്മയ്ക്ക് മീന്‍ ഇഷ്ടമാണ്. മമ്മൂക്ക വീട്ടില്‍ നിന്നും ഉണ്ടാക്കിയ ഭക്ഷണം സെറ്റില്‍ കൊണ്ടു വരുമായിരുന്നു. അങ്ങനെ കൊണ്ടുവരുന്ന മീന്‍ മമ്മൂക്ക അമ്മയ്ക്കും നല്‍കും. ഇപ്പോഴും അമ്മ മമ്മൂക്കയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്ന ആ മീന്‍ കറിയുടെ രുചിയെ കുറിച്ച് പറയും. ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ മീന്‍ കറി അതായിരുന്നു എന്നാണ് അമ്മ പറയുന്നത് എന്നും മന്യ പറഞ്ഞു.
about mammootty
