എന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തുന്നുവെന്ന് സംയുക്ത; പ്രിയപ്പെട്ടവർക്കൊപ്പം അവധിദിനങ്ങൾ ആഘോഷമാക്കി ബിജു മേനോനും സംയുക്തയും; ചിത്രം വൈറൽ

സത്യന്‍ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വര്‍മ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുന്‍ നിരനായികമാരില്‍ ഒരാളാകാന്‍ സംയുക്തക്ക് സാധിച്ചു.
എന്നാല്‍ പിന്നീട് നടന്‍ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്.
ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് സംയുക്ത ഷെയർ ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം അവധിദിനങ്ങൾ ആഘോഷമാക്കുകയാണ് ബിജു മേനോനും സംയുക്തയും.
“എന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തുന്നു,” എന്നാണ് സംയുക്ത കുറിച്ചത്. മുടി പോണി ടെയിൽ കെട്ടിയ ബിജു മേനോനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
കഴിഞ്ഞ ദിവസം അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സംയുക്ത പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.“ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകൾ എന്നായിരുന്നു സംയുക്ത കുറിച്ചത്
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...