Malayalam
ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്ക്കാര് മനസിലാക്കി ; അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ തുറന്നുപറയുന്നു !
ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്ക്കാര് മനസിലാക്കി ; അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ തുറന്നുപറയുന്നു !
പാചകവിദഗ്ദയും അവാതരകയുമായ ലക്ഷ്മി നായരെ മലയാളികൾക്കെല്ലാം ഏറെ പരിചിതമാണ്. വര്‍ഷങ്ങളായി ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചും യൂട്യൂബിലൂടെയുമാണ് ലക്ഷ്മി ആരാധകരെ നേടിയെടുത്തത്. പാചക വീഡിയോസും സൗന്ദര്യ സംരക്ഷണവും വര്‍ക്കൗട്ട് വീഡിയോസുമെല്ലാം കൃത്യമായി തന്നെ ലക്ഷ്മി പങ്കുവെക്കാറുണ്ട്.
അതേസമയം, വളരെ അപൂര്‍വ്വമായിട്ടേ അഭിമുഖങ്ങളില്‍ ലക്ഷ്മി നായര്‍ പങ്കെടുക്കാറുള്ളു. അതിന്റെ കാരണമാണ് ലക്ഷ്മി ഇപ്പോൾ പറയുന്നത്. അവതാരക ദീപയ്ക്കൊപ്പം ഓണത്തിന് മുന്നോടിയായി ഒരു ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങളും ആരാധകരെ കുറിച്ചും ലക്ഷ്മി നായര്‍ തുറന്ന് സംസാരിച്ചത്.
“അഭിമുഖം വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. അക്കാര്യത്തില്‍ വളരെ സെലക്ടീവാണ്. ഇപ്പോള്‍ നമ്മള് കൊടുത്തത് പോലെ ആണെങ്കില്‍ ഒക്കെ. ഇപ്പോഴത്തെ ട്രെന്‍ഡ് നമ്മള് പറയുന്നതില്‍ നിന്നും കുറച്ച് ഭാഗം എടുത്തിട്ട് വാര്‍ത്തയാക്കുന്നത്. നമ്മുടെ പെര്മിഷന് ഇല്ലാതെ അതങ്ങ് സെലിബ്രേറ്റ് ചെയ്യും. അതിന്റെ ആവശ്യം ഇല്ലല്ലോന്ന് പലപ്പോഴും തോന്നും. ഇനി വിവാദങ്ങളും വിമര്‍ശനങ്ങളും ഒന്നും വേണ്ടെന്നുള്ളതാണ്. അതുകൊണ്ട് വളരെ കെയര്‍ഫുള്‍ ആണ് താനെന്നും ലക്ഷ്മി നായര്‍ പറയുന്നു.”
വിമര്‍ശനങ്ങള്‍ ലേശം കുറഞ്ഞ സമയം ഇപ്പോഴാണെന്നാണ് താരം പറയുന്നത്. അതിനൊരു കാരണം കൂടിയുണ്ട്. യൂട്യൂബ് തുടങ്ങുന്നതിന് മുന്‍പ് എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ യൂട്യൂബ് തുടങ്ങിയതിന് ശേഷം അതിലൊരുപാട് മാറ്റം വന്നിട്ടുണ്ടെന്നതാണ്. ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്ക്കാര് മനസിലാക്കി തുടങ്ങി. യൂട്യൂബ് സ്വന്തം ഫാമിലി പോലെയാണ്. അവരെന്നെ സ്നേഹിക്കുകയും തിരിച്ച് സ്നേഹിക്കാനുമൊക്കെ പറ്റുന്നുണ്ട്. മാജിക് ഓവനിലും ഫ്ളവേഴ്സ് ഓഫ് ഇന്ത്യയിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും എനിക്കൊരിക്കലും കമ്യുണിക്കേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ നമ്മുടെ പേഴ്സണല്‍ കാര്യങ്ങളൊന്നും പറയാറില്ലല്ലോ. ഇപ്പോള്‍ ഞാന്‍ എന്താണെന്ന് യൂട്യൂബ് ഫാമിലിയ്ക്ക് അറിയാം. അതുകൊണ്ട് അത്ര ഇഷ്ടമില്ലാതിരുന്ന ആളുകള്‍ വരെ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ചേച്ചിയെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നുവെന്നും ഇപ്പോള്‍ ഇഷ്ടമാണെന്നുമൊക്കെ കമന്റ് ബോക്സില്‍ ആളുകള്‍ പറയാറുണ്ട്. നമ്മളെ ഇഷ്ടപ്പെടാനും ആള്ക്കാര് ഉണ്ടെന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണെന്നും ലക്ഷ്മി നായര്‍ സൂചിപ്പിക്കുന്നു.
അതോടൊപ്പം, താൻ മൂന്ന് കുട്ടികളുടെ അമ്മൂമ്മയായി എന്ന് പറഞ്ഞുള്ള സന്തോഷ വീഡിയോയുമായിട്ടാണ് കഴിഞ്ഞ ദിവസം ലക്ഷ്മി രംഗത്ത് വന്നത്. മകൾ പാർവതിയ്ക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ചത് മൂന്ന് കുട്ടികളാണെന്നും യുകെ യിലുള്ള മക്കളുടെ അടുത്തേക്ക് താൻ പോവുകയാണെന്നും പറഞ്ഞാണ് വീഡിയോയുമായി താരം എത്തിയിരുന്നത്.
about lekshmi nair
