News
വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം; വസ്ത്രധാരണം ഉൾപ്പടെ വിമർശനം കേട്ട കാര്യങ്ങൾ നിരവധി; ആര് എന്ത് പറഞ്ഞാലും പതറേണ്ട ആവശ്യമില്ല, കാരണം അത് ; വെളിപ്പെടുത്തലുമായി ലക്ഷ്മി നായർ!
വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം; വസ്ത്രധാരണം ഉൾപ്പടെ വിമർശനം കേട്ട കാര്യങ്ങൾ നിരവധി; ആര് എന്ത് പറഞ്ഞാലും പതറേണ്ട ആവശ്യമില്ല, കാരണം അത് ; വെളിപ്പെടുത്തലുമായി ലക്ഷ്മി നായർ!
മലയാളികൾക്ക് മുന്നിൽ ആദ്യമായി പാചകത്തെ ഒരു കലയായി അവതരിപ്പിച്ചത് ഒരുപക്ഷെ ലക്ഷ്മി നായർ ആയിരിക്കാം. അത്രത്തോളം പാചക പ്രേമികളുടെ മനം കവർന്ന ടെലിവിഷൻ താരമാണ് ലക്ഷ്മി നായര്‍.
പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയുമാണ് ലക്ഷ്മി മലയാളികൾക്ക് മുന്നിൽ സ്ഥിരമായത്. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാം സോഷ്യല്‍ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. യുട്യൂബ് ചാനലുകൾ സജീവമാകും മുമ്പ് ലക്ഷ്മി നായരുടെ പാചക വീഡിയോകൾ കണ്ട് പഠിച്ച് പുത്തൻ ടേസ്റ്റുകൾ പരീക്ഷിക്കുന്ന കാലഘട്ടം മലയാളിക്കുണ്ടായിരുന്നു.
ലക്ഷ്മി നായരുചടെ ഏറ്റവും ജനപ്രിയമായ പരിപാടിയായിരുന്നു മാജിക്ക് ഓവൻ. കൂടാതെ യാത്ര ചെയ്ത് വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി പുത്തൻ വിഭവങ്ങൾ ടേസ്റ്റ് ചെയ്ത് മലയാളിക്ക് പരിചയപ്പെത്തുകയും ചെയ്തിരുന്നു ലക്ഷ്മി നായർ.
ഇപ്പോൾ പാചക പരീക്ഷണങ്ങളും തന്റെ വിശേഷങ്ങളും പങ്കുവെക്കാനായി യുട്യൂബ് ചാനലും ലക്ഷ്മി നായർ നടത്തുന്നുണ്ട്. ഇപ്പോഴിത പാചകത്തിനോട് തനിക്ക് പ്രിയം വന്നതെങ്ങനെയെന്ന് ശ്രീകണ്ഠൻ നായർ അവതാരകനായ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത് സംസാരിക്കവെ ലക്ഷ്മി നായർ തുറന്നു പറയുകയാണ്.
അതുകൂടാതെ തനിക്ക് നേരെ വന്നിട്ടുള്ള വിവാദങ്ങളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും ലക്ഷ്മി നായർ വെളിപ്പെടുത്തുന്നുണ്ട്.
നല്ലൊരു കുക്കാണോയെന്ന് ചോദിച്ചാൽ അറിയില്ല. ചെറുപ്പം മുതൽ ചാപകത്തോട് താൽപര്യമുണ്ടായിരുന്നു. നമ്മൾ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണം കഴിച്ച് നല്ലതാണെന്ന് ആളുകൾ പറഞ്ഞ് കേൾക്കുമ്പോഴുള്ള സന്തോഷം എനിക്കിഷ്ടമാണ്.
അത് ഭയങ്കരമായി ഹൃദയത്തിൽ കൊള്ളുകയും പിന്നെയും പിന്നെയും ചെയ്യാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യും. കൈപുണ്യമുള്ള കൈയ്യാണോയെന്ന് ചോദിച്ചാലും അറിയില്ല. എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ അതിഥികൾക്ക് കൊടുത്ത പലഹാരങ്ങൾ മുഴുവൻ ഞാനുണ്ടാക്കിയതായിരുന്നു എന്നും താരം പറഞ്ഞു.
കേരള ലോ അക്കാഡമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു കാലത്ത് ലക്ഷ്മി നായർക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും വന്നിരുന്നു. നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ… അതുകൊണ്ട് തന്നെ ആര് എന്ത് പറഞ്ഞാലും പതറേണ്ട ആവശ്യമില്ല. ഒരിക്കലും വിമർശനങ്ങളെ കുറിച്ച് ആകുലപ്പെടാറേയില്ല’ ലക്ഷ്മി നായർ പറഞ്ഞു.
ഇരുപത്തൊന്ന് വർഷത്തോളമായി ലക്ഷ്മി നായർ മാജിക്ക് ഓവൻ കൈരളി ടിവിയിൽ ചെയ്യുന്നുണ്ട്. വസ്ത്രത്തിന്റെ പേരിലടക്കം കടുത്ത വിമർശനങ്ങൾ നേരിട്ട ശേഷമാണ് താൻ ഇതുവരെ എത്തിയതെന്ന് പലപ്പോഴായി ലക്ഷ്മി നായർ പറഞ്ഞിരുന്നു. ഭർത്താവിനെ കുറിച്ചും ലക്ഷ്മി പലപ്പോഴായി വാതോരാതെ സംസാരിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്.
വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് ഭാഗ്യമാണ്. എന്റേയും ബോബി ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്.’
അതില്‍ ഒന്ന് യാത്രകളാണ്. യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാന്‍ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്.’
അത് ആസ്വദിക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടന്‍’ എന്നാണ് ലക്ഷ്മി നായർ ഒരിക്കൽ പറഞ്ഞത്. അടുത്തിടെ ലക്ഷ്മിയുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത് വലിയ വാർത്തയായിരുന്നു.
അടുത്തിടെ അവരുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തേക്ക് പോയിരുന്നു ലക്ഷ്മി നായർ. പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി. 1988 മേയ് ഏഴിനായിരുന്നു ലക്ഷ്മി വിവാഹിതയായത്. ഇപ്പോൾ മക്കളും കൊച്ചു മക്കളുമെല്ലാമായി സന്തോഷത്തോടെ കഴിയുകയാണ് ലക്ഷ്മി നായർ.
about lakshmi nair