Connect with us

ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി; വെള്ളം പൊങ്ങി വരുകയാണ്; ആരെങ്കിലും ഒന്ന് രക്ഷിക്കോ; വൈറലായി ലക്ഷ്മി നായരുടെ കുറിപ്പ്!!!

Malayalam

ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി; വെള്ളം പൊങ്ങി വരുകയാണ്; ആരെങ്കിലും ഒന്ന് രക്ഷിക്കോ; വൈറലായി ലക്ഷ്മി നായരുടെ കുറിപ്പ്!!!

ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി; വെള്ളം പൊങ്ങി വരുകയാണ്; ആരെങ്കിലും ഒന്ന് രക്ഷിക്കോ; വൈറലായി ലക്ഷ്മി നായരുടെ കുറിപ്പ്!!!

മലയാളികളുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നായർ. പാചക പരിപാടികളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ലക്ഷ്മി പിന്നീട് മനോഹരമായ യാത്രവിവരണങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടി. പല സ്ഥലങ്ങളിൽ പോയി അവിടെയുള്ള രുചിയും സംസ്‌കാരവും ഒക്കെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനും ലക്ഷ്മിയ്ക്ക് കഴിഞ്ഞു.

ഇപ്പോൾ കേരളം വിറങ്ങലിച്ച് നിൽക്കുന്ന സമയമാണ്. വയനാട് ദുരന്തത്തിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. കേരളക്കര കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടലാണ് സംഭവിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നു പോലും അറിയാതെ നടുങ്ങിയിരിക്കുകയാണ് നാട്.

ഇപ്പോഴിതാ വയനാട് ഉരുൾപൊട്ടലിനെ കുറിച്ച് ലക്ഷ്മി നായർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി. ‘ഞങ്ങൾ അപകടത്തിലാണ് ‘ ഇവിടെ ചുരൽമലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട് . വെള്ളം പൊങ്ങി വരുകയാണ്. ആരെങ്കിലും ഒന്ന് രക്ഷിക്കോ” എന്ന നീതു ജോജോ യുടെ ഇടറിയ ഫോൺ വിളിയിലൂടെയാണ്. ഭീകരമായ ഈ ദുരന്തം പുറം ലോകം അറിഞ്ഞത്.

ഒന്നാമത്തെ പൊട്ട് പൊട്ടിയപ്പോൾ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബ ങ്ങൾ ഓടി യെത്തിയത് നീതുവിൻ്റെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ സർവ്വീസും രക്ഷാവാഹനങ്ങളും ആംമ്പുലൻസും പ്രദേശത്തേക്ക് പുറപ്പെട്ടത്.

ദൗർഭാഗ്യവശാൽ താഞിലോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. അതിനിടയിലാണ് രണ്ടാമത് പൊട്ടി നീതുവിന്റെ വീടുൾപ്പെടെ വെള്ളം വിഴുങ്ങിയത്. ഭർത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് തൻ്റെ ജീവൻ്റെ പാതി കൈവിട്ടു പോയതറിയുന്നത്.

പുഴയെടുത്ത് പോയ വീടിൻ്റെ അവശിഷ്ടങ്ങളിൽ തൻ്റെ പ്രിയതമയെ കാണാതെ തകർന്ന് പോയ ജോജോ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. നാല് ദിവസം കാണാമറയത്തായിരുന്ന നീതുവിനെ ശനിയാഴ്ച കണ്ടെടുക്കുകയും ചൂരൽമല ചർച്ചിൽ സംസ്കരിക്കുകയും ചെയ്തു. മറ്റൊരു സങ്കട കാഴ്ച കൂടി നമുക്ക് തന്നുകൊണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More in Malayalam

Trending