Malayalam
അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു ; ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ!
അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു ; ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ!
മലയാള മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന നായകനാണ് നിരഞ്ജൻ. മൂന്നുമണി’, രാത്രിമഴ, ‘ചെമ്പട്ട്’, ‘കാണാക്കുയിൽ’, ‘സ്ത്രീപഥം’, ‘പൂക്കാലം വരവായി’ എന്നിങ്ങനെ അഭിനയിച്ച പാരമ്പരകളിലൊക്കെ തിളങ്ങിനിന്ന കഥാപാത്രമായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ റൊമാന്റിക് ഹീറോ എന്നാണ് നിരഞ്ജനെ അറിയപ്പെടുന്നത്. വേറിട്ട രീതിയിലുള്ള അഭിനയശൈലിയാണ് നടന് ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നത്. നിലവിൽ പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലാണ് നിരഞ്ജൻ അഭിനയിക്കുന്നത്. വളരെ ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്നു പാരമ്പരകളാണ് ഇവരണ്ടും.
സോഷ്യൽ മീഡിയയിൽ സജീവമായ നിരഞ്ജൻ ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. സീരിയൽ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടൻ രംഗത്ത് എത്തിയിരിക്കുകാണ്. നടന്റെ സന്താഷത്തിൽ ആരാധകരും ഒപ്പം ചേർന്നിരിക്കുകയാണ്.
അച്ഛനാവാൻ പോകുന്ന സന്തോഷത്തിലാണ് നിരഞ്ജൻ ഇപ്പോൾ . താരം പങ്കുവച്ച മറ്റേർണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു. ഭാര്യയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഭാര്യയ്ക്കൊപ്പം വിവാഹവാർഷികം ആഘോഷമാക്കുകയാണ് നിരഞ്ജൻ. ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലായിട്ടുണ്ട്. ആഘോഷത്തിന്റെ വീഡിയോയും നടൻ ഇസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരഞ്ജനും ഭാര്യയ്ക്കും ആശംസ നേർന്നു കൊണ്ട് ആരാധകർ എത്തിയിട്ടുണ്ട്.
വിവാഹ വാർഷിക ദിനത്തിൽ പെണ്ണു കാണൽ കഥയും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. നിരഞ്ജന്റെ വാക്കുകൾ ഉങ്ങനെ” എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ട് കുതിക്കുന്നത്…3 വർഷങ്ങൾ..എത്ര ഋതു ഭേദങ്ങൾ ഇതിനിടയിൽ മാറി മാറി വന്നു..ഓർമ്മകൾ ചിറകു മുളച്ചൊരു കുഞ്ഞു ചിത്രശലഭമായി പറന്നിറങ്ങുന്നതൊരു 2017 ലെ ഡിസംബർ 10 ലേക്കാണ്.
ആദ്യമായി നിന്നെ കണ്ട ദിവസം..പക്കാ നാടൻ പെണ്ണുകാണൽ ചടങ്ങു.. അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്..പിന്നെ 2018 മാർച്ച് 18 ന് നിശ്ചയമായി..ഇതുപോലൊരു ഓണക്കാലത്തു ഓഗസ്റ്റ് 27 (അന്ന് 4ആം ഓണം ആയിരുന്നുട്ടോ. അങ്ങ് കോട്ടയത്തിനു കെട്ടികൊണ്ടുപോയി..അന്ന് തൊട്ടിന്നോളം എല്ലാത്തിനും കൂടെ നിന്നു എന്നെ സപ്പോർട്ട് ചെയ്ത്,എന്നെ സഹിച്ചു.
അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു……ഇനിയും ഒരുപാടു വർഷം കൂടെ ഉണ്ടാവണമെന്നുള്ള പ്രാർഥനയോടെ. പ്രിയപ്പെട്ട കെട്ടിയോളെ..ഹൃദയം നിറഞ്ഞ മൂന്നാം വിവാഹ വാർഷിക ആശംസകൾ… താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹനാളിലെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസകൾ നേർന്നിരിക്കുന്നത്. നിരഞ്ജനും ഭാര്യയ്ക്കും ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരു രംഗത്ത് എത്തിയിട്ടുണ്ട്.
about niranjan
