Malayalam
നൗഷാദിന്റെ ജീവിതത്തിൽ അത് സംഭവിച്ചിട്ട് ഇന്നേക്ക് 17 വർഷം, അന്ന് തന്നെ മരണം! വിശ്വസിക്കാനാകാതെ സിനിമാലോകം
നൗഷാദിന്റെ ജീവിതത്തിൽ അത് സംഭവിച്ചിട്ട് ഇന്നേക്ക് 17 വർഷം, അന്ന് തന്നെ മരണം! വിശ്വസിക്കാനാകാതെ സിനിമാലോകം
പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ വിയോഗ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നൗഷാദ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്. നൗഷാദിന് ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയയയിലൂടെ നിരവധി പേരാണ് എത്തുന്നത്
സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആദരാഞ്ജലി നേര്‍ന്നത്. തന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലിയുമായി സുഹൃത്തും നിർമ്മാതാവുമായ ആന്‍റോ ജോസഫും എത്തിയിട്ടുണ്ട്
നൗഷാദിന്‍റെ ഭാര്യയുടെ മരണം. ഇക്കാര്യം ഓര്‍മ്മിച്ചുകൊണ്ടാണ് ആന്‍റോ ജോസഫിന്‍റെ കുറിപ്പ്.അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും…” ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു
സംവിധായകൻ ബ്ലെസിയുടെ കാഴ്ച എന്ന സിനിമയുടെ നിർമ്മാതാവായിട്ടാണ് നൗഷാദിന്റെ മലയാള സിനിമയിലേക്കുള്ള വരവ്. സ്കൂളിലും കോളജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. 2004 ഓഗസ്റ്റ് 27, നായിരുന്നു കാഴ്ച പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി കൃത്യം 17 വര്‍ഷം തികഞ്ഞ ഈ ദിവസത്തിൽ സിനിമയുടെ നിർമ്മാതാവിന്‍റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ഒറു പ്രമേയവുമായി എത്തിയ കാഴ്ച ഒരു പരീക്ഷണ സിനിമയായിരുന്നതിനാൽ തന്നെ ബ്ലെസിയുടെ സുഹൃത്തുകൂടിയായ നൗഷാദും സേവി മനോ മാത്യുവും നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു.
‘കാഴ്ച’ ഇറങ്ങിയതോടെ നിരവധി ആവാർഡുകളാണ് വാരിക്കൂട്ടിയത്. 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചു. ആ വർഷത്തെ കലാമൂല്യമുള്ള മികച്ച ചിത്രം, മികച്ച നവാഗത സംവിധായകൻ, മികച്ച നടൻ, മികച്ച ബാലതാരം, ജനപ്രിയ ചിത്രം തുടങ്ങിയ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്
മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവെച്ചത്
മുന്‍നിര താരങ്ങളും സംവിധായകരുമുള്ള വലിയ പ്രോജക്റ്റുകളാണ് നൗഷാദ് പിന്നീട് ഒരുക്കിയത്. രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ ‘ലയണും’ ലാല്‍ജോസിന്‍റെ ‘സ്‍പാനിഷ് മസാല’യും. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രം. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളായിരുന്നു
നൗഷാദിന്റെ അച്ഛൻ കെപി കനി തുടങ്ങിയ ഹോട്ടലിൽ നിന്നാണ് നൗഷാദിന്റെ പാചക യാത്രയുടെ തുടക്കം. ഹോട്ടൽ വ്യവസായവും കാറ്ററിങ് സർവീസിലും സ്വന്തമായൊരിടം നൗഷാദ് സ്വന്തമാക്കുകയായിരുന്നു. പാചകത്തെ കലയായി കാണാൻ പഠിപ്പിച്ച നൗഷാദ് ചെറുപ്പകാലം മുതൽ പാചകപ്രിയനായിരുന്നു. പിന്നീട് ഹോട്ടൽ മാനേജ്‌മന്റ് പഠനം പൂർത്തിയാക്കി പാചകത്തെ ബിസിനെസ്സായും മുന്നോട്ടുകൊണ്ടുപോയി. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.
മൂന്നു വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ ചികിത്സയിൽ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഭാര്യ ഷീബ മരിച്ചത്. ഭാര്യയുടെ വിയോഗവും നൗഷാദിനെ തളർത്തിയിരുന്നു.
ഒരു മകളാണ് നൗഷാദിന് ഉള്ളത്. രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിൽ എണ്ണമറ്റ സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. പാചക മേഖലയിലും മലയാള സിനിമയിലും മികച്ച സംഭാവനകൾ നൽകിയ നൗഷാദ് വിടപറയുമ്പോൾ ഏവരിലും നോവുണർത്തുകയാണ്. സിനിമാരംഗത്തെ നിരവധിപേർ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.