Malayalam
മമ്മൂട്ടി ശരിയ്ക്കും ഒരു അത്ഭുതമാണ്; ആ രഹസ്യം അദ്ദേഹത്തോട് ചോദിക്കാനുണ്ട്;തമന്നയുടെ വാക്കുക ൾ ശ്രദ്ധ നേടുന്നു
മമ്മൂട്ടി ശരിയ്ക്കും ഒരു അത്ഭുതമാണ്; ആ രഹസ്യം അദ്ദേഹത്തോട് ചോദിക്കാനുണ്ട്;തമന്നയുടെ വാക്കുക ൾ ശ്രദ്ധ നേടുന്നു
മമ്മൂട്ടിയോട് തനിക്ക് ഒരു രഹസ്യം ചോദിക്കാനുണ്ടെന്ന് തെന്നിന്ത്യന്‍ സുന്ദരി തമന്ന. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടി തന്നെയാണെന്നാണ് തമന്ന പറയുന്നത്
”എത്രയോ കാലമായി മമ്മൂട്ടി സര് ഈ ഇന്‍ഡസ്ട്രി ഭരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുണ്ട്. സ്വയം നവീകരിച്ച് കൊണ്ടിരിക്കുന്ന, പുതിയ തലമുറയെ പോലും സ്വാധീനിക്കുന്ന അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണ്” എന്നാണ് തമന്ന പറയുന്നത്.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ് മമ്മൂട്ടി. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മുതല്‍ ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്ന ‘പുഴു’ വരെയാണ് താരത്തിന്റെ സിനിമകള്‍ നീളുന്നത്. ഭീഷ്മപര്‍വം, പത്താം വളവ് എന്നിവയാണ് മമ്മൂട്ടിയുടെയതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
അതേസമയം, തെലുങ്കിലും ഹിന്ദിയിലുമായി മൂന്നിലേറെ ചിത്രങ്ങളാണ് തമന്നയുടെതായി ഒരുങ്ങുന്നത്. എഫ്3 ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍, ഗുര്‍തുണ്ട സീതാകാലം, ബോലേ ചൂഡിയാന്‍, ദാറ്റ് ഈസ് മഹാലക്ഷ്മി എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
