പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കുന്നു; താരപുത്രിയുടെ ചിത്രവും കുറിപ്പും വൈറലാകുന്നു
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. പ്രിയ ദർശന്റെ മകൾ കല്യാണി പ്രിയദർശന്റെ ആദ്യ മലയാള സിനിമകൂടിയായിരുന്നു ഇത്.
സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയെടുക്കുകയായിരുന്നു കല്യാണി. ദീപാവലി ദിനത്തിൽ താരപുത്രി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
എല്ലാവർക്കും സന്തോഷവും സുരക്ഷിതവുമായ ഒരു ദീപാവലി ആശംസകൾ നേരിടുന്നതോടൊപ്പം മനോഹരമായ ഒരു കുറിപ്പും കല്യാണി പങ്ക് വച്ചു.
” നമ്മുടെ പദാവലികളിൽ കൊവിഡ് എന്നൊരു വാക്ക് ഇല്ലാതായി തീരുന്ന ദീപാവലിയിലേയ്ക്ക്. പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഈ വർഷം ഉണ്ടായെങ്കിലും, എല്ലാവരും അതിനെയെല്ലാം നിയന്ത്രിച്ചു കൊണ്ട് ചിരിക്കാനുള്ള തങ്ങളുടെ കാരണം കണ്ടെത്തുകയും, നല്ലൊരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാനും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും സന്തോഷകരവും, സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു”, എന്നാണ് കല്യാണി കുറിച്ചത്.
നിരവധി ആളുകൾ ആണ് കല്യാണിയുടെ ദീപാവലി ആശംസകൾക്ക് മറുപടിയുമായി എത്തിയത്.
