Malayalam
സന്തോഷത്തിൽ ആറാടി ദിലീപും മഹാലക്ഷ്മിയും, മീനാക്ഷിയുടെ മുഖം കണ്ടവർ ഞെട്ടി! സൗന്ദര്യത്തിൽ മഞ്ജുവിനെ കടത്തിവെട്ടുമോ?
സന്തോഷത്തിൽ ആറാടി ദിലീപും മഹാലക്ഷ്മിയും, മീനാക്ഷിയുടെ മുഖം കണ്ടവർ ഞെട്ടി! സൗന്ദര്യത്തിൽ മഞ്ജുവിനെ കടത്തിവെട്ടുമോ?
ഓണക്കാലമായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ദിലീപിന്റെയും കുടുംബത്തിന്റേയും ഓണ ചിത്രങ്ങളാണ് വൈറലാകുന്നത് ഏറെ നാളുകള്‍ കഴിഞ്ഞാണ് ഓണവിശേഷങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ കുടുംബസമേതം ഇവരെത്തുന്നത്. ഓണത്തിന് കസവുടുത്തുള്ള ഓണച്ചിത്രങ്ങൾ വൈറലായതിന് പിന്നാലെ കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള കുടുംബ ചിത്രവുമായി ദിലീപ് എത്തിയിരുന്നു.
ഇതിന് പിന്നാലെ ഇപ്പോഴിതാ പുതിയൊരു ചിത്രം ദിലീപ് പങ്കുവച്ചിരിക്കുകയാണ്. ഇത്തവണ ചിത്രത്തില്‍ ദിലീപിനൊപ്പം മീനാക്ഷിയും ഇളയമകള്‍ മഹാലക്ഷ്മിയുമുണ്ട്. ചുവന്ന വസ്ത്രം അണിഞ്ഞാണ് ചിത്രത്തില്‍ ദിലീപും മഹാലക്ഷ്മിയും എത്തിയിരിക്കുന്നത്. അതേസമയം പരമ്പരാഗത ശൈലിയിലുള്ള കേരള സാരിയണിഞ്ഞാണ് മീനാക്ഷിയെത്തിയത്. നിരവധി കമന്റുകളാണ് സോഷ്യൽമീഡിയയിൽ ദിലീപ് പങ്കുവെച്ച ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊന്നു ക്യൂട്ട് ആയിട്ടുണ്ട്, പെണ്മക്കൾ ഏതൊരു അച്ഛന്റേയും സന്തോഷമാണ്, മീനൂട്ടിയുടെ ആ സന്തോഷം കണ്ടാൽ അറിയാം അച്ഛൻ ആ മകളെ എങ്ങനെ നോക്കുന്നുവെന്ന്, അച്ഛന്റെ നായികയായി മീനാക്ഷിയെത്തുമോ, കാവ്യ മിസ്സിങ്ങാണല്ലോ, എല്ലാ ദിവസവും പടമാണല്ലോ, നിർത്താറായില്ലേ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.മീനാക്ഷിയുടെ മുഖത്തെ ആ ചിരി മഞ്ജുവിനെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.സൗന്ദര്യത്തിൽ മഞ്ജുവിനെ കടത്തിവെട്ടുമോയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്
കഴിഞ്ഞ ദിവസം ദിലീപ് പങ്കുവച്ച കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമായിരുന്നു ദിലീപ് പങ്കുവച്ചത്. ചിത്രത്തില്‍ മഹാലക്ഷ്മിയെ കൈകളില്‍ എടുത്തു നില്ക്കുന്ന മീനാക്ഷിയുമുണ്ട്. എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. വളരെ അപൂര്‍വ്വമായിട്ട് മാത്രമെ ഇതുപോലൊരു കുടുംബ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
നാളുകള്‍ക്ക് ശേഷം കാവ്യയേയും കാണാന്‍ സാധിച്ചുവെന്ന സന്തോഷവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. മീനാക്ഷി പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി നിരവധി പേര് രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ദിലീപ് എത്തിയത്. ഈ ചിത്രവും വൈറലായി മാറുകയാണ്.
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ദുല്‍ഖര്‍ സല്മാന് മുതല്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വരെ ഇങ്ങനെ സിനിമയിലേക്ക് എത്തിയവരാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആരാധകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അമ്മയെ പോലെ താനുമൊരു അടിപൊളി നര്‍ത്തകിയാണെന്ന് മീനാക്ഷി ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സംവിധായകന് നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തില്‍ മീനാക്ഷി നൃത്തം ചെയ്തിരുന്നു. നടി നമിത പ്രമോദും ഒപ്പമുണ്ടായിരുന്നു. മൂന്നു പേരും അടുത്ത സുഹൃത്തുക്കളാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എന്നാല്‍ താന്‍ അഭിനയത്തിലേക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ തന്നെ തുടരണമെന്നുമാണ് ഡോക്ടറാകാന്‍ പഠിക്കുന്ന മീനാക്ഷി പറയുന്നത്.
