Malayalam
നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി! ആശംസകളുമായി ആരാധകർ
നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി! ആശംസകളുമായി ആരാധകർ
നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായിരിക്കുകയാണ് . ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ചായിരുന്നു അദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. ഇത് മകന്റെ ആഗ്രഹമായിരുന്നു. ഇന്നലെ ആറാം വിവാഹ വാര്‍ഷികം ആയിരുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചത്.
‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് രാജ് കുറിച്ചത് ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ നിര്‍ബന്ധമായിരുന്നു. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’ അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ചടങ്ങ് എന്ന നിലയില്‍ ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ പ്രകാശ് രാജിന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് പ്രകാശ് രാജ് അവസാനമായി വേഷമിട്ടത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘എതിരി’ യിലാണ് താരം വേഷമിട്ടത്. പൊന്നിയിന്‍ സെല്‍വന്‍, കെജിഎഫ് 2, പുഷ്പ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പ്രകാശ് രാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
