മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
മലയാളികൾ ഏറ്റെടുത്ത സംവിധായകനാണ് കമൽ. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് കമല്‍ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത് . തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച നടന് മോഹന്‍ലാലാണെന്നാണ് കമല്‍ ഒരു അഭിമുഖത്തിൽ പറയുന്നത്.
2017 ല്‍ വന്ന ഈ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ഫാന്‍ പേജുകള്‍ ഇന്‍സ്റ്റഗ്രാം റീല്സിലിട്ടതോടെയാണ് വീഡിയോ വീണ്ടും ശ്രദ്ധിക്കപ്പെട്ടത് . രഞ്ജിനി ഹരിദാസ് നടത്തുന്ന ഈ അഭിമുഖത്തില്‍ നടന് ജയറാമും കമലിനൊപ്പം പങ്കെടുക്കുന്നുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഏതെങ്കിലും അഭിനേതാവിന്റെ പ്രകടനം കണ്ട് വിസ്മയിച്ചു പോയിട്ടുണ്ടോയെന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ ചോദ്യം.
അത്തരത്തിലുള്ള ഒരുപാട് പേരുണ്ടെന്നും ശങ്കരാടിയും കുതിരവട്ടം പപ്പുവും ഇന്നസെന്റും ഒടുവില്‍ ഉണ്ണികൃഷ്ണനുമെല്ലാം അത്തരത്തില്‍ വിസ്മയിപ്പിച്ച നടന്മാരാണെന്നുമാണ് കമല്‍ ചോദ്യത്തിന് മറുപടിയായി ആദ്യം പറയുന്നത്. തന്റെ സിനിമകളില്‍ ഹീറോയായി എത്തിയ എല്ലാവരും വിസ്മയിപ്പിച്ച ഷോട്ടുകള്‍ നല്കിയവരാണെന്നും എന്നാല്‍ മോഹന്‍ലാലാണ് ഇപ്പറഞ്ഞ എല്ലാവരേക്കാളും തന്നെ വിസ്മയിപ്പിച്ച നടനെന്നും കമല്‍ പറയുന്നു.
‘ജയറാമിനെ മുന്പിലിരുത്തിക്കൊണ്ട് തന്നെ പറയുകയാണ്, അത്തരത്തില്‍ അത്ഭുതപ്പെടുത്തിയ നടന് മോഹന്‍ലാലാണ്. എല്ലാവരും പറയുന്ന കാര്യമാണത്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഒരുപാട് പടങ്ങള്‍ ജയറാമിനോടൊപ്പം ചെയ്തതുകൊണ്ട് തന്നെ ജയറാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെ ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ മോഹന്‍ലാല്‍ എന്താണ് ക്യാമറയുടെ മുന്പില് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റാറില്ല,’ എന്നാണ് കമലിന്റെ വാക്കുകള്‍.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...