മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തന്റെ സിനിമാ ജീവിതത്തലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ഒരു അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍ എന്ന് പറയുകയാണ് നടന്‍ സത്യരാജ്. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാള്‍. എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും താന്‍ കണ്ടിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സാര്‍ ചെയ്ത പോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല.
ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്നയാളാണ് അദ്ദേഹം.
താന്‍ മമ്മൂട്ടി സാറിന്റെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകന്‍ കൂടിയാണ് എന്നും സത്യരാജ് പറയുന്നു. ആഗതന്‍, ലൈല ഓ ലൈല എന്നീ മലയാളം സിനിമകളില്‍ സത്യരാജ് അഭിനയിച്ചിട്ടുണ്ട്. എംജിആര്‍ മഗന്‍, മദൈ തിരന്തു, പക്ക കൊമേഴ്യല്‍, പാര്‍ട്ടി, തീര്‍പുഗള്‍ വിര്‍കപടും, ഖാകി എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....