Connect with us

കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലേ? അവര്‍ക്ക് സുഹൃത്ത് ഇല്ലേ? അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ….ഹോമിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പ്രമോദ് രാമന്‍

Malayalam

കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലേ? അവര്‍ക്ക് സുഹൃത്ത് ഇല്ലേ? അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ….ഹോമിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പ്രമോദ് രാമന്‍

കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലേ? അവര്‍ക്ക് സുഹൃത്ത് ഇല്ലേ? അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ….ഹോമിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പ്രമോദ് രാമന്‍

ഇന്ദ്രന്‍സ് നായകനായി എത്തിയ ചിത്രം ഹോമിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം മികച്ച രീതിയിൽ മുന്നേറുന്നതിനിടയിൽ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

  1. #HOME കുട്ടിയമ്മ. വീട്ടിലെ ‘അമ്മ.
    ആ വീട്ടില്‍ ഈ അമ്മയ്ക്ക് മാത്രം എന്താ ഫോണ്‍ ഇല്ലാത്തത്? അച്ഛന്‍ അറിയാതെ വാങ്ങിപ്പോയ ഫോണ്‍ പോലും എന്താ കുട്ടിയമ്മയ്ക്ക് കൊടുക്കാത്തത്? നല്ല പെന്‍ഷന്‍ വാങ്ങാന്‍ മാത്രം ശമ്പളം ഉണ്ടായിരുന്ന നഴ്‌സ് ജോലിയില്‍ നിന്ന് പിരിഞ്ഞ അവര്‍ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങാനും ഉപയോഗിക്കാനും അറിയുന്ന ആള്‍ തന്നെ ആകാനാണ് സാധ്യത. (മൊത്തത്തില്‍ ഫോണിന്മേല്‍ കളി ആണല്ലോ സില്‍മ)

കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലേ? അവര്‍ക്ക് സുഹൃത്ത് ഇല്ലേ? അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ? (ഇനി മോന്റെ കല്യാണം കഴിയുന്ന മുറയ്ക്ക് പോകുമായിരിക്കുമോ ആവോ.)

കുട്ടിയമ്മ ഒച്ചവയ്ക്കുമ്പോള്‍ മാത്രം ആ വീട്ടില്‍ എന്തോ അരുതാത്തത് നടന്നു എന്ന തോന്നലില്‍ അച്ഛന്റെയും മക്കളുടെയും മുഖം ഇഞ്ചി കടിപ്പന്‍ ഭാവത്തില്‍ ആകേണ്ട കാര്യമെന്ത്? അമ്മ അങ്ങനെ ഒച്ചവയ്ക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ആള്‍ ആയതുകൊണ്ടാണോ? (നല്ല ശബ്ദങ്ങള്‍ വരേണ്ട കുടുമ്മത്തില്‍ പെണ്ണിന്റെ ശാസനാരവം? ഛായ് പാടില്ല തന്നെ).

മൂത്തമോന്‍ തിരക്കഥ എഴുതാന്‍ കൊള്ളാത്ത (മോന്‍ തന്നെ അലമ്പാക്കിയ) ഫ്ലാറ്റ് വിട്ട് വീട്ടിലെ സ്നിഗ്ധത (അതായിരിക്കണം കവി ഉദ്ദേശിച്ചത്) തേടി വരുമ്പോള്‍ വീട് നല്ല സ്നിഗ്ധത ഉള്ളതാകാന്‍ മാത്രം അത് നല്ല വൃത്തിയാക്കി വയ്ക്കുന്നത് ആരാവോ?

മുത്തപ്പന്‍ അറിയാതെ മൂത്രമൊഴിക്കുമ്പോഴും ചയക്കപ്പ് തറയില്‍ വീണ് പൊട്ടുമ്പോഴും മാത്രം ചൂലും മോപ്പും എടുക്കുന്ന അച്ഛനോ അതോ ‘എന്നാല്‍ ഞാനിറങ്ങട്ടെ മോളെ’ എന്ന് ഒരിക്കല്‍ ഓരത്ത് (മുഖ്യമായും ശബ്ദരൂപത്തില്‍) പ്രത്യക്ഷയായ ജോലിക്കാരിയോ അതോ കുട്ടിയമ്മ തന്നെയോ? എന്തായാലും സര്‍ഗവാസനക്കാരനായ മോന്‍ വീട് അടിച്ചുവാരി വൃത്തിയാക്കേണ്ടവന്‍ അല്ലല്ലോ.

അമ്മ ആ വീട്ടില്‍ പൊട്ടിത്തെറിക്കുന്നത് അച്ഛനെ മകന്‍ അപമാനിച്ചപ്പോള്‍ മാത്രം ആകുന്നത് എന്താവോ? അല്പസ്വല്പം നീരസം അങ്ങുമിങ്ങും പ്രകടിപ്പിക്കുമെങ്കിലും ആ വീട്ടിലെ 4 ആണുങ്ങള്‍ക്ക് വച്ചുവിളമ്പാന്‍ എന്ത് രസം എന്ന് കുട്ടിയമ്മ കരുതുന്നത് കൊണ്ടായിരിക്കുമോ? (പിന്നെ ഒലിവര്‍ ട്വിസ്റ്റ് അഭിമാനത്തോടെ പറയുന്നുണ്ടല്ലോ, ‘വീട്ടിലൊരു നഴ്‌സ് ഉണ്ടായതുകൊണ്ട് അപ്പനെ (നമ്മടെ വല്യപ്പന്‍ ബ്രോ) നോക്കാന്‍ വേറൊരു ഹോം നഴ്‌സിനെ വെക്കേണ്ടി വന്നില്ല’ എന്ന്. കുട്ടിയമ്മയുടെ ഒരു ഭാഗ്യം!)

  1. #HOME തിരക്കഥാ നായകന്റെ കാമുകി നായിക.
    ഈ പെണ്കുട്ടി എപ്പോഴും കാമുകന്റെ സ്നേഹത്തിനായി കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാവോ? അതല്ലാതെ ആ കൊച്ചു ചെയ്തുകൊണ്ടിരിക്കുന്നതായി ഞാന്‍ മനസിലാക്കിയ മൂന്നു കാര്യങ്ങള്‍ താഴെപറയുന്നു.
    a. തന്റെ അച്ഛന്റെ പിറന്നാളിന് സര്‍പ്രൈസ് ആയി കാണിക്കാന്‍ വിഡിയോ ഉണ്ടാക്കുക.

b.തന്റെ ആണ്സുഹൃത്തിന്റെ പിറന്നാളിന് മെഴുതിരി കത്തിച്ച് ഹാപ്പി ബര്‍ത്ത് ഡേ എന്ന്പറഞ്ഞു പാട്ടുപാടുക.
(ആണുങ്ങളുടെ പിറന്നാളുകള്‍ ഇല്ലാതെ പെണ്ണുങ്ങള്‍ക്ക് എന്താഘോഷം? സുഹൃത്തിന്റെ പിറന്നാളില്‍ പങ്കെടുത്തിന് കാമുക് വിളിച്ച് പരസ്യമായി തെറി പറയുമ്പോള്‍ മുഖം മഞ്ഞളിച്ചു പോകുന്നു ആ നിഷ്‌കളങ്കയ്ക്ക്)

c. മുത്തശ്ശി കഥ പറഞ്ഞുതീരാര്‍ ആകുമ്പോഴേക്ക് (സ്‌ക്രിപ്റ്റിന്റെ ലഡു പൊട്ടിയ) കാമുകന്റെ കണ്ണീര്‍ച്ചാലില്‍ അലിഞ്ഞ് തോളത്തേക്ക് ചായുക.
ഇതൊന്നും അല്ലാതെ ഈ പെണ്കുട്ടിക്ക് സ്വന്തം കാര്യം ഒന്നും നോക്കാന്‍ ഇല്ലാഞ്ഞിട്ടാവുമോ? കല്യാണം കഴിക്കുന്നവന്റെ സ്നേഹത്തിനുവേണ്ടി കണ്ണീര്‍ വാര്‍ക്കുന്ന ഈ പെണ്കുട്ടി ഹായ് കല്യാണം കഴിഞ്ഞാല്‍ തനിക്കും കുട്ടിയമ്മ ആകാമല്ലോ എന്നോര്‍ത്ത് ഉള്ളില്‍ തുള്ളിച്ചാടുന്നുണ്ടാകുമോ സിനിമാന്ത്യത്തില്‍?

3.#കാമുകന്റെ അച്ഛന്റെ ഭാര്യ.
അച്ഛന്‍ പിറന്നാള്‍ ആഘോഷത്തിനുവേണ്ടിയുള്ള ഡ്രസ് എടുക്കലും അതിന്റെ ഫോട്ടോ അമ്മയ്ക്ക് അഭിപ്രായം പറയാന്‍ അയച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍,
പുമാന്‍ രചിച്ച its all about me എന്ന പുസ്തകം പ്രകാശിപ്പിക്കുമ്പോള്‍ ഒക്കെ ആ ഭര്‍ത്താവിനെ നോക്കി ചിരിച്ചുകൊണ്ടിരിക്കാനും ‘നല്ലത്’ പറയാനും മാത്രം ആ സ്ത്രീ പരിശീലിച്ചത് എവിടെയാവോ? (Edit)

  1. #HOME ഒലിവര്‍ ട്വിസ്റ്റ് ന്റെ സുഹൃത്ത് സൂര്യന്റെ ഭാര്യ.
    പാതിരാത്രിയില്‍ ഫോണ്‍ വന്ന് സൂര്യന്‍ ഞെട്ടിയുണരുമ്പോള്‍ മറുഭാഗത്ത്ഈ സ്ത്രീ ആ മാന്യന്റെ തന്നെ ഭാഷയില്‍ ‘പോത്തുപോലെ കിടന്നുറങ്ങുന്നത്’ എന്താണാവോ? അവരും ആ വീട്ടിലെ സര്‍വ പുരുഷനാമര്‍ക്കും വച്ചുവിളമ്പിയതിന്റെ ആത്മസംതൃപ്തിയില്‍ പോത്തായി പരിണമിച്ചതാകുമോ?

5.#HOME ആ വീട്ടില്‍ ഇല്ലാത്ത (പരിസരത്തുപോലും ഇല്ലാത്ത) ഒരു പെണ്ണ്.
വീടും കുടുംബവും ഉണ്ടെങ്കിലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം, വിദ്യാസമ്പന്നയായ, തൊഴിലെടുത്തു ജീവിക്കുന്ന, ഈ സമൂഹത്തെ അറിയുന്ന, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും ദുരുപയോഗിച്ചാല്‍ പ്രതികരിക്കാനും അറിയുന്ന, കാമുകന്‍ ഈഗോ കാണിക്കാന്‍ നിന്നാല്‍ പോടാ … എന്നുപറയുന്ന, പുസ്തകമെഴുതാനും പ്രകാശിപ്പിക്കാനും അറിയുന്ന, ആത്മാഭിമാനമുള്ള മലയാളി സ്ത്രീ.

More in Malayalam

Trending

Recent

To Top