താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന് കയ്യടക്കിയ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് വി എ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താലിബാന് സ്ത്രീകള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെനടത്തുന്ന ക്രൂരതയെ ഒരിക്കലും മതപരമായി കാണാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു.
ശ്രീകുമാറിന്റെ വാക്കുകള്‍
മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ നാം ഒരേ ജനത. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന് നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി.
കൊന്നൊടുക്കിയ ഹിറ്റ്ലര്‍ ഒടുവില്‍ സ്വയം കൊന്നതാണ് ചരിത്രം. ഇത്തരക്കാരോട് ചരിത്രം ക്ഷമിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന് അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനില്‍ കൊല്ലപ്പെട്ട… ഉറ്റവരും മണ്ണും നഷ്ടപ്പെട്ട ഓരോരുത്തരോടും ഐക്യദാര്‍ഢ്യം. ഭീകരത കൊണ്ട് കെട്ടിപ്പൊക്കുന്ന പ്രസ്ഥാനങ്ങള്‍ തകര്‍ന്നു വീഴും തീര്‍ച്ച.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...