മേക്കപ്പ് ഒന്നും വേണ്ട, ജോണിന്റെ കളര്‍ ടോണ്‍ തന്നെ മതിയെന്നായിരുന്നു ആദ്യം പറഞ്ഞത്; ഏഴു ദിവസത്തെ പരിശീലനക്കളരിയുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്‍

ബോക്‌സിംഗ് പശ്ചാത്തലത്തിലൊരുക്കിയ പാ രഞ്ജിത്തിന്റെ സാര്‍പ്പട്ട പരമ്പരൈയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമായ വെമ്പുലിയെ അവതരിപ്പിച്ച ജോണ്‍ കൊക്കന്‍ കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
വലിയ അഭിനയ സാദ്ധ്യതകളുള്ള വേഷങ്ങളൊന്നും ഞാനിതു വരെ ചെയ്തിട്ടില്ല. കന്നഡയില്‍ പൃഥ്വി എന്ന ചിത്രത്തിലാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട ഒരു വേഷം ചെയ്തത്. അതും ഒരു വില്ലന്‍ കഥാപാത്രം ആയിരുന്നു. ജനതാ ഗാരേജില്‍ ഒരു സര്‍ദാര്‍ജി ആയിരുന്നു.
എന്നെ കണ്ടാല്‍ പെട്ടെന്നു മനസ്സിലാകാത്ത തരത്തിലായിരുന്നു വേഷങ്ങള്‍. ഈ പടത്തിലേക്ക് ചെന്നപ്പോള്‍ രഞ്ജിത് സര്‍ പറഞ്ഞു, മേക്കപ്പ് ഒന്നും വേണ്ട. ജോണിന്റെ കളര്‍ ടോണ്‍ തന്നെ മതി,’ എന്ന്. ഏഴു ദിവസത്തെ പരിശീലനക്കളരിയുണ്ടായിരുന്നു. തമിഴില്‍ എങ്ങനെയാണ് തെറി വിളിക്കേണ്ടത് എന്നാണ് ആദ്യത്തെ ദിവസം പഠിച്ചത്.