Social Media
ഉത്രാട ദിനത്തിൽ സൂര്യയുടെ വമ്പൻ സർപ്രൈസ്! ഞെട്ടിച്ചു കളഞ്ഞു.. ആശംസകളുമായി ആരാധകർ
ഉത്രാട ദിനത്തിൽ സൂര്യയുടെ വമ്പൻ സർപ്രൈസ്! ഞെട്ടിച്ചു കളഞ്ഞു.. ആശംസകളുമായി ആരാധകർ
ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ.
വീടിനുള്ളില്‍ തൊണ്ണൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ പുറത്തിറങ്ങിയത്. എന്നാല്‍ പുറത്ത് വ്യാപകമായ വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന് വന്നത്. സൈബർ ആക്രമണം രൂക്ഷമായപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്ന സൂര്യ പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്
ബിഗ് ബോസ്സിൽ നിന്നും പുറത്ത് എത്തിയതോടെ മോഡലിംഗ് രംഗത്ത് സജീവമായിരിക്കുകയാണ് താരം. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഉത്രാടദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ട് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു ഹിന്ദു
സ്റ്റൈലിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ സൂര്യയെയാണ് കാണാൻ സാധിക്കുന്നത്. ചിത്രം ആരധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
ഇതിന് മുൻപ് ബിഗ് ബോസ് ഫിനാലെയിൽ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണിൽ എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ആ ചിത്രങ്ങൾ സ്വീകരിച്ചത്
