ജയസൂര്യ കള്ളുഷാപ്പില്‍ ഒപ്പം പെണ്‍കുട്ടികളും! ദീപാവലി ദിനത്തില്‍ ഇറങ്ങിയ വീഡിയോ വൈറല്‍
ഫുഡ്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. ദീപാവലി ദിനത്തില്‍ ആരാധകര്‍ക്കായി ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ‘ ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കള്ളുഷാപ്പില്‍ ഒരാള്‍ പാട്ടു പാടുന്നതും കുറച്ച് പെണ്‍കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമൊപ്പം ജയസൂര്യ ഇരിക്കുന്നതുമായാണ് ഗാനം. പ്രജേഷ് തന്നെ കഥയൊരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ രണ്ട് വ്യത്യസ്ത മുഖഭാവങ്ങളിലാണ് എത്തുന്നത്. കണ്ണൂരിലുള്ള സാധാരണക്കാരനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് വെള്ളം പറയുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രത്തിലെ ഒരു ഗാനം കൂടി റിലീസ് ആയതോടു കൂടി വെള്ളത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മെനഞ്ഞെടുക്കുന്ന കഥകളേക്കാള്‍ ശക്തമാണ് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍. പലതും സിനിമയെ വെല്ലുന്ന ജീവിത കഥകളുമാണ്. അതുകൊണ്ടാണ് കൂടുതലും ജീവിത കഥകള്‍ തന്നെ തിരഞ്ഞെടുത്ത് സിനിമയാക്കുന്നതെന്നും അത് ഒരാള്‍ക്ക് എങ്കിലും പ്രചോദനമായേക്കും എന്നും പ്രജേഷ് പറഞ്ഞിരുന്നു. വിഷു കൈനീട്ടമായി ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡും ലോക്ക് ഡൗണും നീണ്ടതോടെ ചിത്രത്തിന്റെ റിലീസും നീട്ടി വെയ്ക്കുകയായിരുന്നു.
ജയസൂര്യയുടെ സണ്ണി എന്ന ചിത്രവും റീലിസിനായി കാത്തിരിക്കുകയാണ്. താരത്തിന്റെ നൂറാമത്തെ ചിത്രം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.