അഫ്ഗാനിസ്ഥാന് താലിബാന് ഭീകരവാദികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നടി പ്രണിത സുഭാഷിന്റെ പ്രതികരണം വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. ചിലര്‍ അഫ്ഗാനില്‍ നടക്കുന്ന വിഷയങ്ങളെ വെള്ള പൂശാനായി ഹിന്ദു ഭീകരതയെ ഒരു കവചമായി ഉപയോഗിക്കുന്നു എന്നാണ് പ്രണിത പറയുന്നത്. ‘സൂക്ഷിക്കുക ഭാരതമേ ശത്രുക്കള്‍ ബോര്‍ഡറിന് അപ്പുറം മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുണ്ട്’, എന്നും പ്രണിത ട്വീറ്റ് ചെയ്യുന്നു.
നേരത്തെയും ഇവര്‍ അഫ്ഗാന് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. താലിബാന് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഐഎസ്എഎഫിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട സാന്നിദ്ധ്യത്തിന്റെ പ്രയോജനം എന്താണ്? പ്രണിത പറഞ്ഞു.
അജയ് ദേവ്ഗണ് നായകനായ ഭുജും, പ്രിയദര്ശന് ചിത്രം ഹംഗാമ 2വുമാണ് പ്രണിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആറു വര്‍ഷത്തിന് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2. മലയാളത്തില്‍ മികച്ച വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ചിത്രം.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...