Connect with us

ഗോവയിൽ വെക്കേഷൻ അടിച്ച് പൊളിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം

Social Media

ഗോവയിൽ വെക്കേഷൻ അടിച്ച് പൊളിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഗോവയിൽ വെക്കേഷൻ അടിച്ച് പൊളിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഭർത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം വെക്കേഷൻ ആഘോഷിച്ച് കാജൽ അഗർവാൾ. താരം തന്നെയാണ് വെക്കേഷനിൽനിന്നുളള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്

ഗോവയിലാണ് ഇരുവരുമുളളത്. ബ്ലാക് പ്രിന്റഡ് ബിക്കിനിയാണ് കാജൽ ധരിച്ചിട്ടുളളത്. പൂളിൽ ഒരു ദിവസമില്ലാതെ ഒരു അവധിക്കാലവും പൂർണ്ണമാകില്ലെന്നാണ് കാജൾ എഴുതിയിരിക്കുന്നത്.

2020 ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.

വിവാഹശേഷവും അഭിനയത്തിൽ സജീവയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.

More in Social Media

Trending

Recent

To Top