നാല് വര്‍ഷം ഒരേ കള്ളം ആവര്‍ത്തിച്ചു അന്ന് അങ്ങനെ ചെയ്തു കൂട്ടിയതിന് സുഹൃത്തുക്കളുടെ വക ശാസന തുറന്ന് പറഞ്ഞ് സ്വര ഭാസ്കര്‍
കൃത്യമായ നിലപാടുകള്‍ എടുക്കുകയും അവ തുറന്നു പറഞ്ഞ് ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ബോളിവുഡ് നടിയാണ് സ്വര ഭാസ്കര്‍. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രബര്ത്തിയ്ക്കൊപ്പം നില്‍ക്കുകയും റിയയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും മാധ്യമവിചാരണയുമാണ് നടക്കുന്നതെന്ന് സ്വര പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പ്രായം എന്തായി എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ നമുക്ക് പറയാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അതുപോലെ തന്നെ ശരിയായ പ്രായം പുറത്ത് പറയാന്‍ മടിയുള്ളവരാണ് സിനിമാ സീരിയല്‍ താരങ്ങള്‍. നമ്മളില്‍ പലര്‍ക്കും നമ്മുടെ ഇഷ്ട താരങ്ങളുടെ ശരിയായ പ്രായം അറിയില്ല. ചില താരങ്ങള്‍ വെളിപെടുത്തിയിട്ടുണ്ടെങ്കിലും നായികമാര്‍ ആരും തന്നെ തന്റെ വയസ്സ് തുറന്ന് പറയാന്‍ മുതിരാറില്ല. ശരിയായ വയസ്സിനേക്കാള്‍ കുറച്ച് പ്രായം പറയുന്നവരും ഉണ്ട്.
എന്നാല്‍ താനും അങ്ങനെ തന്റെ വയസ്സിന്റെ കാര്യത്തില്‍ കള്ളം പറഞ്ഞിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വര ഭാസ്കര്‍. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നാല് വര്‍ഷം തുടര്‍ച്ചയായി 28 വയസ്സ് എന്നാണ് പ്രായം പറഞ്ഞിരുന്നതതെന്നും മുപ്പതാം പിറന്നാളിന് കേക്ക് മുറിച്ചപ്പോള്‍ അതില്‍ 25 എന്നാണ് എഴുതിയിരുന്നതെന്നും നടി പറഞ്ഞു.
താന്‍ അന്ന് പിറന്നാള്‍ ഫംങ്ഷന് സുഹൃത്തുക്കളെ ക്ഷണിക്കുകയും കള്ളം പറയുകയും ചെയ്തത് അവര്‍ക്കാര്‍ക്കും തന്നെ മനസ്സിലായിട്ടില്ലെന്നും ഒടുവില്‍ മനോഹരമായ കേക്ക് മുറിച്ചു കഴിഞ്ഞപ്പോഴാണ് ശരിയായ പ്രായം തുറന്ന് പറഞ്ഞതെന്നും സ്വര പറയുന്നു. എന്നാല്‍ അത് കേട്ട സുഹൃത്തുക്കള്‍ ശകാരിക്കുകയും നേരാവണ്ണം നുണ എങ്കിലും പറയാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞതായും 32 കാരിയായ സ്വര പറയുന്നു.
നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങാനുളള ബാഗ് ബീനി ബാഗ് ആണ് സ്വരയുടെ വരാനിരിക്കുന്ന ചിത്രം. വീരേ ഡീ വെഡ്ഡിംങ്ങാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. കരീന കപൂര്‍, സോനം കപൂര്‍, എന്നിവര്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയാണ് സ്വര ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
