Malayalam
കോമേഡിയന്‍സ് ആയാല്‍ നാട്ടില്‍ നടക്കുന്നതോ ലോകത്തില്‍ നടക്കുന്നതോ ആയ ഒന്നിനേയും കുറിച്ച് ഒന്നും പ്രതികരിക്കേണ്ട, അതിലൊരു അപവാദം ജഗതിച്ചേട്ടനാണ് ; ട്രോളൻ പിഷാരടിയെ ട്രോളി ആരാധകർ!
കോമേഡിയന്‍സ് ആയാല്‍ നാട്ടില്‍ നടക്കുന്നതോ ലോകത്തില്‍ നടക്കുന്നതോ ആയ ഒന്നിനേയും കുറിച്ച് ഒന്നും പ്രതികരിക്കേണ്ട, അതിലൊരു അപവാദം ജഗതിച്ചേട്ടനാണ് ; ട്രോളൻ പിഷാരടിയെ ട്രോളി ആരാധകർ!
കൗണ്ടര്‍ കോമഡികൾ കൊണ്ട് മലയാളികളെ കയ്യിലെടുത്ത താരമാണ് രമേഷ് പിഷാരടി. സ്റ്റേജില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും നര്‍മ്മ സംഭാഷണങ്ങള്‍ കൊണ്ടാണ് പിഷാരടി ജനപ്രീതി നേടിയത്. മിമിക്രി ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ താരം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. തിരക്കുകൾക്കിടയിലും സോഷ്യല്‍ മീഡിയയിൽ സജീവമാണ് പിഷാരടി.
വിദേശത്തടക്കം പലയിടങ്ങളിലും പ്രോഗ്രാമിന് പോവുമെങ്കിലും പിഷാരടി തൻ്റെ കുടുംബത്തെ പുറംലോകത്തിന് കാണിക്കുന്നത് വളരെ കുറവാണ്. കഴിഞ്ഞ വര്‍ഷമാണ് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ വീണ്ടും കുടുംബസമേതം എത്തിയിരിക്കുകയാണ് പിഷാരടി. ഫോട്ടോയ്ക്ക് താഴെ രസകരമായൊരു കമന്റ് കൂടി കൊടുത്തിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
കുടുംബസമേതമുള്ള ചിത്രത്തിന് ‘നാം ഒന്ന്, ചിങ്ങം ഒന്ന്’ എന്ന ക്യാപ്ഷനാണ് പിഷാരടി കൊടുത്തത്. മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം നില്ക്കുന്ന ഫാമിലി ഫോട്ടോയും ഭാര്യയുടെ കൂടെയുള്ളതും മക്കള്‍ ഓരോരുത്തരുടെയും സിംഗിള്‍ ഫോട്ടോസുമായിരുന്നു പിഷാരടി പങ്കുവെച്ചത്. ഇതിന് താഴെ പിഷുവിനെ ക്യാപ്ഷനുകളെ കടത്തി വെട്ടുന്ന കമന്റുകളുമായിട്ടാണ് ആരാധകരെത്തുന്നത്. ഭാര്യയെയും മക്കളെയും കുറിച്ച് മാത്രമല്ല മുൻപ് താരം പറഞ്ഞ പല കാര്യങ്ങളും ചോദിച്ചാണ് ഫാൻസ് എത്തിയിരിക്കുന്നത്.
ഇതിപ്പോ നിങ്ങള്‍ അഞ്ചും ചിങ്ങം ഒന്നും അല്ലേ? റിമി ടോമിയുടെ പ്രോഗ്രാം പോലെ ‘ ഒന്നും ഒന്നും മൂന്ന് ‘ അല്ലേ പിഷു ഉദ്ദേശിച്ചത്. ഒരു ലോക്ഡൗണ്‍ കൂടി വന്നാല്‍ എങ്ങനെ ഉണ്ടാവുമെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ചേച്ചിയുടെ വളരെ പ്രശസ്തമായ ഒരു ഡയലോഗ് ഓര്മ വരുന്നുവെന്നാണ് മറ്റ് ചിലരുടെ മറുപടി. മുന്‍പൊരു ചാനല്‍ പരിപാടിയില്‍ രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. അന്നേരം പ്രളയം വന്ന് കുറച്ച് ദിവസം വീട്ടിലിരുന്നതാണ് കുഴപ്പമായതെന്ന് പിഷാരടി പറഞ്ഞു. അപ്പോള്‍ ഈ വര്‍ഷം കൊറോണ വന്നപ്പോഴും വീട്ടില്‍ ഇരുന്നില്ലേ എന്ന ചോദ്യത്തിന് അതിന് മുന്‍പേ ഈ കടപൂട്ടി എന്നായിരുന്നു പിഷാരടിയുടെ ഭാര്യ സൗമ്യ തമാശ രൂപേണ പറഞ്ഞത്. ഇതാണ് ആരാധകരും ഇവിടെ തമാശയായി ചൂണ്ടി കാണിക്കുന്നത്.
അതേ സമയം മറ്റ് രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളില്‍ ഒന്നും പിഷാരടി ഇടപൊടത്തതിനെയും ആരാധകര്‍ വിമർശിക്കുന്നുണ്ട്. കോമേഡിയന്‍സ് ആയാല്‍ നാട്ടില്‍ നടക്കുന്നതോ ലോകത്തില്‍ നടക്കുന്നതോ ആയ ഒന്നിനേയും കുറിച്ച് ഒന്നും പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് ഇത്ര നാളത്തേയും ഫോളോ ചെയ്യലിലൂടെ മനസ്സിലായത്. അതിനൊരപവാദം ജഗതി ചേട്ടന് മാത്രമായിരുന്നു. ഇങ്ങനെ സമൂഹത്തിനെ ചിരിപ്പിച്ചാല്‍ മാത്രം പോര ചിന്തിപ്പിക്കാന്‍ കൂടി കഴിയണമെന്നാണ് പിഷാരടിയോട് ചില ആരാധകര്‍ ഉപദേശിക്കുന്നു.
മുന്‍പ് ഭാര്യയെ കുറിച്ച് പിഷാരടി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വമ്പന്‍ ആഘോഷമാക്കിയിരുന്നു. മലയാളി അല്ലെങ്കിലും പിഷാരടിയ്ക്കൊപ്പം ജീവിച്ച് തുടങ്ങിയതോടെ സൗമ്യ മലയാളം പഠിച്ചു. പൂനെ ആണ് സൗമ്യയുടെ സ്വദേശം. അവിടെ നിന്നും കണ്ടെത്തി സ്നേഹത്തിലായ കഥയും വിവാഹം കഴിച്ച കഥയും പിഷാരടി പല തവണ പറഞ്ഞിട്ടുണ്ട്. പീലി, ധീര, വീരന്, എന്നിങ്ങനെ മൂന്ന് മക്കളാണ് താരത്തിന്.
about pisharadi
