Connect with us

തികച്ചുo വിപരീതം, അപ്രതീക്ഷിതമായി ആ കണ്ടുമുട്ടൽ! സൂര്യ ഞെട്ടിച്ചു കളഞ്ഞു… അമ്പരന്ന് ആരാധകർ

Malayalam

തികച്ചുo വിപരീതം, അപ്രതീക്ഷിതമായി ആ കണ്ടുമുട്ടൽ! സൂര്യ ഞെട്ടിച്ചു കളഞ്ഞു… അമ്പരന്ന് ആരാധകർ

തികച്ചുo വിപരീതം, അപ്രതീക്ഷിതമായി ആ കണ്ടുമുട്ടൽ! സൂര്യ ഞെട്ടിച്ചു കളഞ്ഞു… അമ്പരന്ന് ആരാധകർ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശ്രദ്ധേയരായ രണ്ടു മത്സരാർത്ഥികളായിരുന്നു സൂര്യ മേനോനും ഡിംപൽ ഭാലും. കാഴ്ചയിലും കാഴ്ചപ്പാടുകളിലുമെല്ലാം തീർത്തും വ്യത്യസ്ത സ്വഭാവക്കാരായ ഈ രണ്ടു മത്സരാർത്ഥികളും തമ്മിൽ ഷോയ്ക്കിടയിൽ പലപ്പോഴും അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് വീടിനു വെളിയിൽ ഊഷ്മളമായൊരു സൗഹൃദം പങ്കിടുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ സൂര്യ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

“ക്യൂട്ട് ബ്ലൂപർ.നിങ്ങളിൽ നിന്നും തികച്ചും വിപരീതമായ ഒരാളുമായി നിങ്ങൾ ചങ്ങാത്തത്തിലായിരിക്കുമ്പോൾ അതാണ് ഏറ്റവും നല്ല സൗഹൃദം എന്ന് ഞാൻ കരുതുന്നു,” എന്നാണ് ഡിംപലിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് സൂര്യ കുറിച്ചത്.

ഇരുവരെയും ഒന്നിച്ചൊരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകരും. രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരാണ്, അതു തന്നെയാണ് നിങ്ങളുടെ സൗഹൃദത്തെ മനോഹരമാക്കുന്നതും എന്നാണ് ആരാധകരുടെ കമന്റ്.

ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയ സൂര്യ മോഡലിംഗ് രംഗത്ത് വീണ്ടും സജീവമാകുകയാണ് ഇപ്പോൾ. തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു.

“അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.” ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. താരത്തിന്റെ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സൂര്യ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിൽ പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം മത്സരത്തിൽ നിന്ന് പുറത്ത് പോവുകയായിരുന്നു. ഏറെ വിമർശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി വരന്നിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. സൂര്യയ്ക്കൊപ്പം മറ്റ് മത്സരാർഥികളും കൂടെയുണ്ടായിരുന്നു. സൂര്യ പിന്തുണച്ച് ഇവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു

സൈബർ ആക്രമണം കടുത്തതോടെ സോഷ്യൽ മീഡിയയിൽ നിന്ന് സൂര്യ കുറച്ച് കാലം മാറി നിന്നിരുന്നു. വളരെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സൂര്യ ഒരു ചെറിയ ഇടവേള എടുത്തത്. എന്നിട്ടും താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സൂര്യയെ പിന്തുണച്ച് കിടിലൻ ഫിറോസും ഋതുവും മജ്സിയയും രംഗത്ത് എത്തിയിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സൂര്യ വീണ്ടും സജീവമായി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.

More in Malayalam

Trending

Recent

To Top