സെറ്റിലെ ആ അനുഭവം മറക്കാൻ കഴിയില്ല! ഒടുവിൽ സീരിയൽ നിർത്തി 20 വർഷത്തെ നീണ്ട ഇടവേള ജീവിതം മാറ്റിമറിച്ചു
ഒരു കാലത്ത് മലയാള മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരു പോലെ തിളങ്ങിയ താരമായിരുന്നു അഞ്ജു അരവിന്ദ്. അഭിനയത്രി ആയും നര്‍ത്തകി ആയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഞ്ജുവിനെ കുറിച്ച് ഇടയ്ക്ക് ഒരു വിവരവും ഇല്ലാതിരുന്നു. ഏതാണ്ട് ഇരുപത് വര്‍ഷത്തോളം അഞ്ജു കാമറയ്ക്ക് മുമ്പില്‍ നിന്നും മാറിനിന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് അഞ്ജു വീണ്ടും സ്ക്രീനില്‍ എത്തുന്നത്. തനിക്ക് സീരിയലുകളില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമാണ് ഉണ്ടായതെന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം തുറന്ന് പറഞ്ഞിരുന്നു.
സീരിയല്‍ നിര്‍ത്തുവാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് താരം. അതുകൊണ്ടാണ് ഇരുപത് വര്‍ഷത്തെ ബ്രേക്ക് തന്റെ കരിയറില്‍ ഉണ്ടായതെന്നും അഞ്ജു പറയുന്നു. നല്ല വേഷമാണ് ഫുള്‍ടൈം കഥാപാത്രമാണ് എന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി തിരികെ അയച്ചിട്ടുണ്ട്. കൂടാതെ ഒരു മുന്നറിയിപ്പും നല്‍കാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക തുടങ്ങിയ ദുരനുഭവങ്ങള്‍ നേരിട്ടപ്പോഴാണ് സീരിയല്‍ തന്നെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും നടി പറയുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബംഗളൂരുവില്‍ താമസമാക്കിയിരിക്കുകയാണ് അഞ്ജു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട് അഞ്ജുവിന്.
അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തെ ഇഷ്ടപ്പെട്ടതിനാല് സീരിയലുകളില്‍ നിന്നും സിനിമയില്‍ നിന്നും മാറിയതോടെ ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്ന അഞ്ജു ലോക്ക് ഡൗണ്‍ കാലത്ത് പങ്കിട്ട പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാവിലെ പൂജ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ വിളക്കില്‍ ഒരു പ്രത്യേക രൂപം കണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അഞ്ജു തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. അഞ്ജുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു.
ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അദ്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോള്‍ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോള്‍ അതൊരു ഹാര്‍ട്ട് ആയി. പിന്നേം കുറേനേരം ഭഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവ ഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി. എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം.’
വര്‍ഷങ്ങളായി താന്‍ തിരികത്തിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഒരേ സമയം ഇങ്ങനെയൊരു പരിണാമം ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി. ഒരുപാട് പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ജീവിതത്തില്‍ വര്‍ഷങ്ങളായി ചെയ്തു വരുന്നതാണ്. ഇങ്ങനെ ഇന്നു കണ്ടപ്പോള്‍ പ്രത്യേക സന്തോഷം. ഞാന്‍ ഇതൊക്കെ ശ്രദ്ധിക്കാറുള്ളതാണ്. എനിക്കിതൊക്കെ വലിയ കാര്യങ്ങളാണ്.’ എന്നും അഞ്ജു പറഞ്ഞു.
