Connect with us

താര രാജാവ് മോഹൻലാലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്!

Malayalam

താര രാജാവ് മോഹൻലാലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്!

താര രാജാവ് മോഹൻലാലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ.താരത്തിന്റെ വാർത്തകളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്.ഇപ്പോളിതാ താര രാജാവ് മോഹൻ ലാലിനെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.മോഹൻലാൽ കൊച്ചിയിൽ മൊബൈൽ ഷോറൂമായ മൈജിയുടെ അംബാസിഡറായതും പരസ്യത്തിൽ അഭിനയിച്ചതും ഉദ്ഘാടകനായതും ആണ്‌ പുലിവാലായത്.പരസ്യ വാചകത്തിൽ ആകൃഷ്ടനായി ‌‌ഒരുലക്ഷത്തി നാൽപ്പതിനായിരത്തി ഇരുനൂറുരൂപക്ക് ആപ്പിളിന്റെ ലാപ്പ്ടോപ്പു വാങ്ങിയ അമ്പലപ്പുഴക്കാരനായ ഷൈൻ ഇപ്പോൾ ഉപഭോക്ത്യ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ 2020 ജൂലൈ പതിമൂന്നാം തീയതിയാണ് കൊച്ചിയിലെ മൈജി ഷോറൂമിൽ നിന്നും ലാപ്ടോപ്പ് വാങ്ങുന്നത്. രണ്ട് മാസമായപ്പോഴെക്കും അതായത് സെപ്റ്റംബറോടുകൂടി ലാപ്ടോപ്പ് ഓവർഹീറ്റാകുന്നതും വൈഫൈ കണക്ട് ആകാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ചാർജ് ചെയ്യുമ്പോൾ വൈബ്രേഷനും ഹീറ്റാകലും. ഇതോടെ ഷൈൻ മുകുന്ദൻ ആപ്പിൾ കമ്പ്യൂട്ടർ വാങ്ങിയ കടയിൽ സമീപിച്ചു. പ്രമുഖ സ്ഥാപനമായ കമ്പ്യൂട്ടർ തന്ന മൈ ജിയുടെ കൊച്ചി ഷോറൂമിനെ സമീപിച്ചു.എന്നാൽ അവർ പറഞ്ഞത് ആപ്പിളിനേ സമീപിക്കാൻ ആയിരുന്നു.അതനുസരിച്ച് ഷൈൻ അവിടെ സമീപിച്ചപ്പോൾ ആപ്പിളിന്റെ ഡയറക്ട് ഓഫിസല്ലെന്നും വാറന്റി ഉപകരണങ്ങൾ നന്നാക്കാൻ കഴിയില്ല എന്നും അറിയിച്ചു.

തുടർന്ന് നടൻ മോഹൻ ലാലിനെ സമീപിച്ചു. മോഹൻ ലാൽ പ്രതികരിച്ചില്ല. പകരം അദ്ദേഹത്തിന്റെ ഓഫീസ് കടക്കാരേ സമീപിക്കാൻ നിർദ്ദേശിച്ചു. ഈ അവസരത്തിൽ മോഹൻലാൽ പറഞ്ഞിട്ടാണ്‌ ആപ്പിൾ ലാപ് ടോപ്പ് വാങ്ങിയത് എന്ന് പരാതിക്കാരൻ പറഞ്ഞു എങ്കിലും മോഹൻ ലാൽ ഒഴിഞ്ഞു മാറി എന്ന് കോടതിയിൽ നല്കിയ ഹരജിയിൽ പറയുന്നു.പരാതിക്കാരൻ സെപ്റ്റംബർ ഇരുപതാം തീയതി വീണ്ടും ഷോറൂമിനെ സമീപിച്ചപ്പോൾ വേറെ ഒരു അഡ്രസ് നൽകി. ഇനിയും ഇതിന്റെ പുറകെ നടക്കാൻ സാധിക്കില്ലെന്നു പറഞ്ഞതോടെ ജീവനക്കാർ ലാപ്ടോപ്പ് വാങ്ങിവെച്ചു.തുടർ‌ന്ന് ഒക്ടോബർ മൂന്നാം തീയതി രണ്ട് ദിവസത്തിനുള്ളിൽ ലാപ്ടോപ്പ് റീപ്ലെയ്സ് ചെയ്തു നൽകാമെന്ന് അറിയിച്ചു. എന്നാൽ പല തവണ വിളിച്ചിട്ടും ലാപ്പ്ടോപ്പ് റീപ്ലെയ്സ് ചെയ്ത് തന്നില്ല.

നടൻ മോഹൽ ലാലിലുള്ള വിശ്വാസവും അദ്ദേഹം പറഞ്ഞിട്ടും ആയിരുന്നു ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ ലാപ്പ് ടോപ്പ് വാങ്ങിയത് എന്നാണ്‌ പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്. വഞ്ചനയും തട്ടിപ്പും നടത്തി പരസ്യം ചെയ്ത മോഹൻലാലിനെ അറസ്റ്റ് ചെയ്യണം എന്നും പരാതിക്കാരൻ പറയുന്നു.പല തവണ മോഹൻലാലിനെ പല തവണ വിളിച്ചിട്ടും ലാപ്പ്ടോപ്പ് റീപ്ലെയ്സ് ചെയ്ത് തന്നില്ല. ഇതിനെത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. മോഹൻലാലിനെ മൂന്നാം കക്ഷിയാക്കിയാണ് കേസ് കൊടുത്തിരിക്കുന്നത്.

MOHANLAL

More in Malayalam

Trending

Recent

To Top