ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി മുടിയനും പൂജയും വെറൈറ്റി ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഉപ്പും മുളകും. അവതരണ ശൈലി കൊണ്ടും സര്‍ഗ്ഗാത്മകമായ അഭിനയം കൊണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ജനശ്രദ്ധ നേടിയിരുന്നു. താരങ്ങളുടെ നീണ്ടനിരയൊന്നുമില്ലാതെ തന്നെ ചിരിപ്പിച്ചും ചിന്തിച്ചും മുന്നേറുന്നതിനിടയില്‍ പുതിയ അതിഥിയായി എത്തിയ അശ്വതിയെയും പ്രേക്ഷകര്‍ സ്വീകരിച്ചു. പൂജ ജയറാം എന്ന കഥാപാത്രവുമായി ആയിരുന്നു അശ്വതി നായരുടെ അഭിനയ ജീവിതത്തിലെ അരങ്ങേറ്റം.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായിരുന്ന ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തകി പരമ്പരയില്‍ നിന്ന് വിട്ടു നിന്നതോടെയാണ് ലച്ചുവിന്റെ രൂപസാദൃശ്യത്തില്‍ അശ്വതി എത്തുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന പരമ്പരയില്‍ സാധാരണക്കാരിയായി എത്തിയ അശ്വതിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ തുടക്കത്തിലേ തന്നെ വൈറലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയില്‍ അശ്വതി ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇതാ ഉപ്പും മുളകിലെ തന്നെ താരമായ വിഷ്ണുവിനൊപ്പം വീണ്ടും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് അശ്വതി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. വീഡിയോ ജോക്കിയായി ആയിരുന്നു അശ്വതി കരിയര്‍ ആരംഭിക്കുന്നത്. സൂര്യാ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകിലേയ്ക്ക് അവസരം കിട്ടുന്നത്.