Connect with us

ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി; ബാലയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ നന്ദി അറിയിച്ച് അമൃത !

Malayalam

ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി; ബാലയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ നന്ദി അറിയിച്ച് അമൃത !

ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി; ബാലയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ നന്ദി അറിയിച്ച് അമൃത !

സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും അരങ്ങേറുകയായിരുന്നു. നടന്‍ ബാലയുമായുളള വിവാഹത്തോടെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട് ഇരുവരും 2019ല്‍ വിവാഹ മോചിതരാവുകയായിരുന്നു . തുടർന്നും അമൃത സുരേഷിന്റെയും ബാലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു . ഇരുവരുടെയും പൊന്നോമനയായ പാപ്പു എന്ന മകള്‍ അവന്തികയും ആരാധകരുടെ പ്രിയങ്കരിയാണ്.

അമൃത മാത്രമല്ല സഹോദരി അഭിരാമിയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. സംഗീത വിശേഷവും കുടംബ വിശേഷവും പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് . കഴിഞ്ഞ ആഗസ്റ്റ് 2 ന് ആയിരുന്നു അമൃതയുടെ പിറന്നാൾ. അമൃതയ്ക്ക് ഉഗ്രൻ സർപ്രൈസൊരുക്കിയ അഭിരാമിയുടെ പോസ്റ്റും വൈറലായിരുന്നു . എല്ലാം കഴിഞ്ഞ് ഇപ്പോൾ അമൃത പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“നിങ്ങളുടെ സ്നേഹത്തിനും പ്രാ‍ർഥനകൾക്കും ആശംസകൾക്കും മുൻപിൽ ഞാൻ അക്ഷരാർഥത്തിൽ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി. എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നി‌ന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കൂടുതൽ ശക്തിയാർജിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി.

ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്. ഇന്ന് ഞാൻ ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്. എന്റെ കുടുംബാംഗങ്ങളെപ്പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നൽകിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനു നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂർവം അമ്മു’, എന്നവാസിക്കുന്നു അമൃത സുരേഷ് പങ്കുവച്ച കുറിച്ചു. കൂടാതെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

അമൃതുടെ പിറന്നാൾ ദിനത്തിൽ അഭിരാമി പങ്കുവെച്ച കുറിപ്പും വലിയ ചർച്ചയായിരുന്നു.ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ തങ്ങൾക്ക് അമൃതയെ പഴയതു പോലെ തിരിച്ചു കിട്ടി എന്നും ആ പുഞ്ചിരി മടങ്ങിയെത്തി എന്നാണ് അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃതയും മകളും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നും കേരളത്തില്‍ വച്ചുതന്നെയായിരിക്കും വിവാഹം നടക്കുക എന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്.

ഇതിനോട് ബാലയും പ്രതികരിക്കുകയുണ്ടായി. സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം’, എന്നാണ് ബാല പറഞ്ഞത്. എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്ന ബാല അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ .

ABOUT AMRUTHA SURESH

Continue Reading
You may also like...

More in Malayalam

Trending

Recent

To Top