Connect with us

അദ്ദേഹവുമായുള്ളകൂടിക്കാഴ്ചകളില്‍ നിന്ന് ഞാന്‍ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്, നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സര്‍ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയണം

Malayalam

ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് തെലുങ്ക് താരം ലക്ഷ്മി മഞ്ചു. താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ഹൈദരാബാദില്‍ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. ഇതിനിടെയാണ് സുഹൃത്തായ മോഹന്‍ ബാബുവിന്റെ വസതിയില്‍ മോഹന്‍ലാല്‍ എത്തിയത്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത, തിരഞ്ഞെടുക്കുന്ന റോളുകള്‍ എല്ലാം തന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു എന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയാവണമെന്നും മോഹന്‍ലാലിനൊപ്പം ചെലവഴിച്ചപ്പോള്‍ മനസിലായെന്ന് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ലക്ഷ്മി മഞ്ചുവിന്റെ കുറിപ്പ്:

വളരെ അപൂര്‍വ്വം പേര്‍ മാത്രമാണു ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ഒരേ പോലെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളില്‍ നിന്ന് ഞാന്‍ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സര്‍ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത… നിങ്ങള്‍ തെരഞ്ഞെടുക്കുന്ന റോളുകള്‍, എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്‌റാര്‍ എങ്ങനെയാവണം എന്ന് എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്. നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.

More in Malayalam

Trending

Recent

To Top