Malayalam
വിവാഹ വാർത്തയ്ക്ക് പിന്നാലെ ആരാധകരെ സങ്കടത്തിലാഴ്ത്തിയ ആ വാർത്ത! രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം!
വിവാഹ വാർത്തയ്ക്ക് പിന്നാലെ ആരാധകരെ സങ്കടത്തിലാഴ്ത്തിയ ആ വാർത്ത! രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം!
നടൻ ബാലയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ സിനിമ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.താരത്തിന്‍റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിൽ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി.
അണ്ണാത്തയിൽ അഭിനയിക്കാൻ പോകുന്ന വിവരം ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്നൗവില്‍’, എന്നാണ് ബാല കുറിച്ചത്.
സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.
മുൻപ് പല തവണ ബാലയുടെ വിവാഹം സംബന്ധിക്കുന്ന വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ചില നടിമാരെ ഉൾപ്പെടുത്തി ബാലയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു അന്ന് ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം ബാല ഈ വാർത്തകളോട് പ്രതികരിച്ചിരുന്നു. വിവാഹം ഉണ്ടാകും എന്ന സൂചനയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം’, എന്നും അദ്ദേഹം പ്രതികരിച്ചു.
എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
