TV Shows
ഒരു ദിവസത്തെ പ്രതിഫലം അതായിരുന്നു! മത്സരാർത്ഥികളുടെ പ്രതിഫലം ഒടുവിൽ പുറത്ത്! കിടിലൻ ഫിറോസിന്റെ തുറന്ന് പറച്ചിൽ
ഒരു ദിവസത്തെ പ്രതിഫലം അതായിരുന്നു! മത്സരാർത്ഥികളുടെ പ്രതിഫലം ഒടുവിൽ പുറത്ത്! കിടിലൻ ഫിറോസിന്റെ തുറന്ന് പറച്ചിൽ
റേഡിയോ ജോക്കിയായും സാമൂഹ്യ പ്രവര്‍ത്തകനുമായി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിടിലം ഫിറോസ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഫിറോസ് മത്സരാര്‍ഥിയായി വന്നതോടെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്. ചാരിറ്റി രംഗത്ത് സജീവ സാന്നിധ്യമായ ഫിറോസ് ഒരു അനാഥാലയം നിര്‍മ്മിക്കണമെന്ന തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷോയിൽ വന്നതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് തുടക്കത്തിൽ പ്രേക്ഷകർ വിധി എഴുതിയിരുന്നുവെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനമായിരുന്നു കിടിലൻ ഫിറോസിന് ലഭിച്ചത്.
ബിഗ് ബോസില്‍ പങ്കെടുത്തവര്‍ക്ക് ലക്ഷങ്ങളും കോടികളും പ്രതിഫലം ലഭിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അവതാരകനായ മോഹന്‍ലാലിന്റെ മുതല്‍ പങ്കെടുത്ത ഓരോ മത്സരാര്‍ഥികള്‍ക്കും വലിയ തുക ഇതിനകം കിട്ടിയെന്ന് പറയുന്നവരോട് സത്യാവസ്ഥ വ്യക്തമാക്കുകയാണ് കിടിലം ഫിറോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം തുറന്ന് പറഞ്ഞത്
ഫിറോസിന്റെ വാക്കുകളിലേക്ക്….
പതിനായിരങ്ങള്‍ക്ക് അകത്താണ് അവിടെ ഒരു ദിവസത്തെ പ്രതിഫലം ലഭിച്ചിരുന്നത്. എന്നെ സംബന്ധിച്ച് ആ തുകയ്ക്ക് അകത്ത് മാത്രമാണ് പ്രതിഫലം. അല്ലാതെ ദിവസവും ഒരു ലക്ഷവും രണ്ട് ലക്ഷവും എടുത്ത് കൊടുക്കാന്‍ ഇത് വെള്ളരിക്കാ പട്ടണം ഒന്നുമല്ല. പ്രത്യേകിച്ച് ഈ കൊവിഡ് സമയത്ത്. വളരെ സാമ്പത്തികമായി താഴ്ന്ന് നില്ക്കുന്ന മാര്‍ക്കറ്റിലാണ് ഇത്തവണ ഷോ നടത്തിയത്. അതുകൊണ്ട് തന്നെ ഏറ്റവും ആദ്യം വിളിക്കുമ്പോള്‍ തന്നെ നല്കിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രതിഫലം ചര്‍ച്ച ചെയ്യരുത് എന്നതാണ്.
ഞാന്‍ എന്റെ പ്രതിഫലം പറയുന്നത് വരാനിരിക്കുന്ന മത്സരാര്ഥികളെയും മറ്റുമൊക്കെ ബാധിക്കും. അത് പറഞ്ഞാല്‍ നിയമം തെറ്റിക്കുന്നതാവും. ആയതിനാല്‍ കൃത്യമായ എന്റെ പ്രതിഫലം എന്താണെന്ന് പറയില്ല. എങ്കിലും അത് വളരെ കുറവാണെന്ന് മാത്രം പറയാം. വളരെ വളരെ കുറവാണ്. അത് വച്ച് കണക്ക് കൂട്ടുമ്പോള്‍ കോടികളൊന്നും കിട്ടത്തില്ല. പത്ത് ലക്ഷത്തിന് അപ്പുറത്തേക്ക് ഒരു മത്സരാര്‍ഥിക്ക് കിട്ടുക എന്ന് പറയുന്നത് വലിയ കാര്യമാണ്. പിന്നെ അനുഭവിക്കുന്ന മാനസിക പീഢനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എത്ര ലക്ഷങ്ങള്‍ കിട്ടിയാലും മതിയാകില്ല.
പക്ഷേ എല്ലാവരോടുമായി പറയാനുള്ളത് നിങ്ങള്‍ യൂട്യൂബില്‍ കണ്ടത് പോലെ ആര്‍ക്കും കോടികളൊന്നും ലഭിച്ചിട്ടില്ല എന്നതാണ്. ഒരു താരം അഭിനയിക്കാന്‍ പോകുമ്പോള്‍ ലഭിക്കുന്ന തുക ഉണ്ടല്ലോ. മണിയും നോബിയും സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍, ഞാന്‍ റേഡിയോയില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഏഞ്ചല്‍ മോഡലിങ്ങിന് പോകുമ്പോഴുമൊക്കെ ഒരു പ്രതിഫലം ഉണ്ടാവും. അതാണ് അവിടുന്നും കിട്ടുന്നത്. ദിവസങ്ങള്‍ കൂടുന്നതിന് അനുസരിച്ച് തുകയും കൂടും. മത്സരാര്‍ഥികള്‍ കൂടുതല്‍ ദിവസം നിന്നത് പ്രതിഫലം കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടിയാണ്. അല്ലാതെ കോടികളോ, കോടിയോ കിട്ടില്ല. എങ്കിലും മാന്യമായ തുകയായിരിക്കും. അയ്യോ ഇത് കുറഞ്ഞ് പോയെന്ന് തോന്നില്ല. ഒരു താരത്തെ ബഹുമാനിച്ച് കൊണ്ട്, അയാളുടെ മാര്‍ക്കറ്റ് വാല്യൂ എന്താണോ അതിന് അനുസരിച്ചുള്ള ശമ്പളമായിരിക്കും കൊടുക്കുക എന്നും ഫിറോസ് പറയുന്നു.
ബിഗ് ബോസ് വീടിനെ കുറിച്ച് എത്ര വേണമെങ്കിലും വാതോരാതെ സംസാരിക്കാന്‍ പറ്റും. അത്രയും സൈലന്‍സ് ഉള്ള ഇടമാണ്. സമയം നോക്കാന്‍ ഒന്നുമില്ലെങ്കിലും രാവും പകലും ഉള്ളത് കൊണ്ട് സമയം ഏകദേശമൊക്കെ മനസിലാവും. ഇന്‍ഡസ്ട്രിയില്‍ പതിനേഴ് വര്‍ഷം നിന്ന മനുഷ്യനെന്ന നിലയില്‍ ഞാന്‍ കേട്ട ഏറ്റവും സമാധാനം നിറഞ്ഞ നിശബ്ദമായ ഇടമായിരുന്നത്. എല്ലാവരും ഇരുന്ന് കുശുകുശുക്കുന്നത് മാത്രമാണ് കേള്‍ക്കുന്നത്. അതിനെയാണ് പരദൂഷണം എന്ന് പറഞ്ഞേക്കുന്നത്.ഒച്ച കുറച്ച് സംസാരിക്കുന്നതിന് കാരണം തൊട്ട് അടുത്ത് ഇരിക്കുന്ന ആള്‍ക്ക് പോലും അത് കേള്‍ക്കാന്‍ പറ്റും എന്നത് കൊണ്ടാണ്. സീരിയസ് കാര്യം ആണെങ്കില്‍ പോലും ശബ്ദം കുറച്ചാണ് എല്ലാവരും പറയുക” എന്നും ഫിറോസ് പറയുന്നു
