Connect with us

ഒടുവിൽ ആ സന്തോഷവാർത്ത! സൂര്യയും മണിക്കുട്ടനും റെക്കോർഡിലേക്ക്; വിട്ട് കളയാതെ പ്രേഷകർ; ഇത് ചരിത്രമെന്ന് ആരാധകർ

TV Shows

ഒടുവിൽ ആ സന്തോഷവാർത്ത! സൂര്യയും മണിക്കുട്ടനും റെക്കോർഡിലേക്ക്; വിട്ട് കളയാതെ പ്രേഷകർ; ഇത് ചരിത്രമെന്ന് ആരാധകർ

ഒടുവിൽ ആ സന്തോഷവാർത്ത! സൂര്യയും മണിക്കുട്ടനും റെക്കോർഡിലേക്ക്; വിട്ട് കളയാതെ പ്രേഷകർ; ഇത് ചരിത്രമെന്ന് ആരാധകർ

കോവിഡ് പ്രതിസന്ധികൾക്കിടയിൽ അങ്ങനെ ഒരു ബിഗ് ബോസ് സീസൺ കൂടി കഴിഞ്ഞിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ 95-ാം ദിവസം അവസാനിപ്പിച്ച ഷോയുടെ വിജയിയെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു. ഒടുവിൽ ഫൈനൽ നടത്തി മണിക്കുട്ടനെ വിജയ് ആയി പ്രഖ്യാപിക്കുകയും ചെയ്തു

സെലിബ്രിറ്റികളും പുതുമുഖങ്ങളുമെല്ലാം അടങ്ങിയ മത്സരാര്‍ഥികളെയാണ് ഇത്തവണ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ഓരോ മത്സരാർത്ഥിയ്ക്കും നിരവധി ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മണികുട്ടനെയും സൂര്യയെയുമാണ്. ഹൗസിന് പുറത്ത് നിരവധി ആരാധകരെയാണ് ഇരുവരും നേടിയെടുത്തത്

ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ട വീഡിയോ മണിക്കുട്ടനും സൂര്യയും തമ്മിലുള്ള ഒരു രംഗമായിരുന്നു. ഉറുമി എന്ന സിനിമയിലെ ആരാന്നെ ആരാന്നെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചുവടുവെച്ചത്. ഒരു മിനുറ്റും ഇരുപത് സെക്കന്‍ഡും മാത്രമുള്ള വീഡിയോയാണ് ഇത്

3 മാസത്തിനുള്ളിൽ 60 ലക്ഷം കാഴ്ചക്കാരെ നേടിയിരിക്കുകയാണ് ആ വീഡിയോ. ഇപ്പോഴിതാ ഇതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൂര്യ. ഇൻസ്റ്റാഗ്രാം സ്റ്റോറയിലൂടെയാണ് ആരാധകരുമായി സന്തോഷ വാർത്ത പങ്കുവെച്ചത്

ആരാന്നെ ആരാന്നെ എന്ന ഒറിജിനല്‍ ഗാനം കണ്ട കാഴ്ചക്കാരെ ഞങ്ങളുടെ വീഡിയോ മറികടന്നു. ഏഷ്യനെറ്റിനോടും, മാതാപിതാക്കളോടും, ബിഗ് ബോസ്സിലെ എല്ലാം മത്സരാര്ഥികളോടും, ദൈവത്തോടും ഈ അവസരത്തിൽ നന്ദിയെന്നായിരുന്നു സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്

സിനിമയിലെ വമ്പന്‍ താരങ്ങളായ പൃഥ്വിരാജും പ്രഭുദേവയും ആണ് സിനിമയിലെ ഒറിജിനല്‍ ഗാനത്തിന് ചുവട് വെച്ചത്. ഈ വീഡിയോയ്ക്ക് യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂസ് മാത്രമാണുളളത്. ആ സ്ഥാനത്താണ് മണിക്കുട്ടന്റെയും സൂര്യയുടേയും നൃത്ത വീഡിയോ 6 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ പ്രണയട്രാക്കിനോട് മണിക്കുട്ടന്‍ ആരാധകര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും ഇരുവരും ഒരുമിച്ചുളള ഈ നൃത്തവീഡിയോ ആരാധകര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ഇത്

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച അവാർഡ് നിശയിൽ നിന്നുള്ളതാണ് മണിക്കുട്ടന്റെയും സൂര്യയുടെയും ഈ പെർഫോമൻസ്. മണിക്കുട്ടനും സൂര്യയും ചേർന്നാണ് ഈ ഡാൻസിന്റെ കൊറിയോഗ്രാഫ് നിർവ്വഹിച്ചിരിക്കുന്നത്.

ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാക്കിയ വിഷയം മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ ഇഷ്ടമായിരുന്നു. സൂര്യ ഇഷ്ടം പറഞ്ഞപ്പോഴും തനിക്ക് താല്‍പര്യമില്ലെന്ന് പല തരത്തിലും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം മണിക്കുട്ടന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്ന് അറിഞ്ഞതോടെ താനും അത് വേണ്ടെന്ന് വെക്കുന്നതായി സൂര്യ വ്യക്തമാക്കിയിരുന്നു. നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന ഉറപ്പ് കൂടി ഇരു താരങ്ങളും മുന്നോട്ട് വെച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും അവസാനമായി എവിക്ട് ആയ മത്സരാര്‍ത്ഥി കൂടിയാണ് സൂര്യ.
ഇതിന് പിന്നാലെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം സൂര്യയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷോയിൽ നിന്ന് പുറത്ത് എത്തിയതിന് ശേഷം സൂര്യ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു

Continue Reading
You may also like...

More in TV Shows

Trending

Recent

To Top