Malayalam
അഭ്യൂഹങ്ങൾക്ക് വിരാമം, ആ സർപ്രൈസ് പൊട്ടിച്ചു.. ബാലയുടെ രണ്ടാം വിവാഹം ഉടൻ? അടുത്ത മാസം കേരളത്തിൽ! ഇനി മറ്റൊരു ജീവിതത്തിലേക്ക്..
അഭ്യൂഹങ്ങൾക്ക് വിരാമം, ആ സർപ്രൈസ് പൊട്ടിച്ചു.. ബാലയുടെ രണ്ടാം വിവാഹം ഉടൻ? അടുത്ത മാസം കേരളത്തിൽ! ഇനി മറ്റൊരു ജീവിതത്തിലേക്ക്..
മലയാളികളുടെ പ്രിയ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കൂടുതല്‍ ആയിരുന്നു. ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.
വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.
ബാല രണ്ടാം വിവാഹത്തിനായി ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയ ബാലയുടെ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യകത്മാക്കിയത്.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ,..
.7, 8 മാസങ്ങള്‍ക്ക് മുന്‍പാണ് എന്റെ അച്ഛന്‍ മരിച്ചത് . 6, 7 വര്‍ഷമായി ഞാനിപ്പോള്‍ ബാച്ചിലര്‍ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു “ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത് ” അച്ഛന്‍ മാത്രമല്ല , അച്ഛന്‍ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ ‘അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികള്‍ എന്നെ സ്നേഹിക്കുന്നുണ്ട് . തീര്‍ച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്നും താരം കൂട്ടിച്ചേർത്തു.
രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഭാഗമാകുന്നതിന്റെ സന്തോഷം ബാൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’, എന്നാണ് ബാല ഫേസ്ബുക്കിൽ കുറിച്ചത്.
സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്
