Connect with us

കാവ്യ ഇന്ന് കോടതിയ്ക്ക് മുന്നിൽ ഇടറിയാൽ ദിലീപിന്റെ കാര്യം കട്ടപ്പൊക! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…എന്തും എന്തും സംഭവിക്കാം

Malayalam

കാവ്യ ഇന്ന് കോടതിയ്ക്ക് മുന്നിൽ ഇടറിയാൽ ദിലീപിന്റെ കാര്യം കട്ടപ്പൊക! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…എന്തും എന്തും സംഭവിക്കാം

കാവ്യ ഇന്ന് കോടതിയ്ക്ക് മുന്നിൽ ഇടറിയാൽ ദിലീപിന്റെ കാര്യം കട്ടപ്പൊക! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…എന്തും എന്തും സംഭവിക്കാം

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34–ാം സാക്ഷിയായിരുന്നെങ്കിലും കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ കാവ്യയെ ക്രോസ് ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങിയത്. കാവ്യയുടെ മൊഴികൾ ഭർത്താവും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് നിർണായകമാണ്.

പ്രോസിക്യൂഷൻ വിസ്താരത്തിനിടയിലാണ് കാവ്യാ മാധവൻ കൂറ് മാറിയത്. വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താൻ അനുമതി തേടുകയും ചെയ്തു. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂർ ക്രോസ് ചെയ്തു.

കാവ്യ മാധവന്‍ ഇതിന് മുമ്പും വിചാരണ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ അന്ന് വിസ്താരത്തിന് സാധിച്ചില്ല. മറ്റു ചില സാക്ഷികളെ കൂടി വിസ്തരിക്കാനുള്ളതിനാല്‍ കാവ്യയുടെ വിസ്താരം നീട്ടിവയ്ക്കുകയാണ് ചെയ്തത്. ഘട്ടങ്ങളായി എല്ലാ സാക്ഷികളെയും വിസ്തരിക്കുകയാണ് കോടതി. ഇനിയും 100ലധികം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ കേസിൽ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

കോടതിക്ക് അകത്ത് നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. 350ഓളം സാക്ഷികളുള്ള കേസില്‍ 180ഓളം സാക്ഷികളെ മാത്രമേ ഇതുവരെ വിസ്തരിച്ചിട്ടുള്ളൂ. വിചാരണ തീരാന്‍ ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

പ്രതികളില്‍ ചിലരുടെ സഹകരണമില്ലായ്മ, കൊവിഡ് ഭീതി എന്നിവ കാരണമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വൈകുന്നത്. ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. എന്നാല്‍ സമയം നീട്ടിവേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മുമ്പും വിചാരണ കോടതി സമയം നീട്ടി ചോദിച്ചിരുന്നു.

അതേസമയം, അന്വേഷണ സംഘം കാവ്യയുമായി ബന്ധപ്പെടുന്ന ചില കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് കോടതിയില്‍ സാക്ഷിയായി കാവ്യയെ എത്തിച്ചത്. കാവ്യയുടെ പേരില്‍ കൊച്ചിയില്‍ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇതിന് തെളിവായി ചില സിസിടിവി രേഖകളും ഹാജരാക്കിയിരുന്നു എന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്. ഇത് കേസില്‍ വളരെ നിര്‍ണായകമാണ്.

കാവ്യയുടെയും ദിലീപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിന് പകയുണ്ടാകാനുള്ള കാരണങ്ങളും അന്വേഷണ സംഘം വിശദീകരിക്കുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. നേരത്തെ സിനിമാ മേഖലയിലുള്ള ചില സാക്ഷികള്‍ കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

More in Malayalam

Trending

Recent

To Top