Malayalam
സാന്ത്വനത്തെ മലർത്തിയടിച്ചു! റേറ്റിങ്ങിൽ വമ്പൻ കുതിപ്പുമായി കുടുംബവിളക്ക്, സൂരജേ തിരുച്ചുവരൂ….. പാടാത്ത പൈങ്കിളിയുടെ റേറ്റിംഗ് കണ്ടോ?
സാന്ത്വനത്തെ മലർത്തിയടിച്ചു! റേറ്റിങ്ങിൽ വമ്പൻ കുതിപ്പുമായി കുടുംബവിളക്ക്, സൂരജേ തിരുച്ചുവരൂ….. പാടാത്ത പൈങ്കിളിയുടെ റേറ്റിംഗ് കണ്ടോ?
മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ റേറ്റിങ്ങിലും സീരിയലുകള്‍ തമ്മിലുള്ള മത്സരം കടുക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഈ ആഴ്ചയിലെ കണക്കുകള്‍ പ്രകാരവും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് കുടുംബവിളക്കിലെ താരങ്ങള്‍ തന്നെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഹിറ്റായി ഓടി കൊണ്ടിരുന്ന പല സീരിയലുകളും പിന്നിലേക്ക് മാറിയിട്ടുമുണ്ട്.
ആഴ്ചകളായി ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെയുള്ള പ്രകടനമാണ് കുടുംബവിളക്ക് കാഴ്ച വെക്കുന്നത്. സുമിത്രയുടെ വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. പ്രതീഷിന്റെ വിവാഹവും സുമിത്ര കാറ് വാങ്ങിയതുമടക്കം രസകരമായ സംഭവങ്ങളാണ് ഉണ്ടാവുന്നത്. സുമിത്രയുടെ വിജയങ്ങള്‍ക്കൊപ്പം വേദികയുടെ പരാജയം കൂടി വന്നതോടെ സീരിയല്‍ വലിയ ജനപ്രീതി സ്വന്തമാക്കി കഴിഞ്ഞു. ടിആര്‍പി റേങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ പിന്നിലും ഇത് തന്നെയാണ്. 20.6 ആണ് സീരിയല്‍ നേടിയിരിക്കുന്നത്.
കുടുംബവിളക്കിന് ശേഷം രണ്ടാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം. മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സാന്ത്വനം രണ്ടാമതായി പോവുകയാണെങ്ിലും വമ്പന്‍ കുതിപ്പാണ് ഇപ്പോള്‍. അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയവും കുടുംബത്തിലേക്ക് അപ്പച്ചിയും അനന്തിരവളുമൊക്കെ വന്നതും ചേര്‍ന്ന് സാന്ത്വനം പ്രേക്ഷകരെ രസിപ്പിക്കുന്ന അനേകം കാര്യങ്ങളാണ് ഉണ്ടാവുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പുതിയ കഥയും കഥാപാത്രങ്ങളും മാറി മാറി വരുന്നതും അഭിനന്ദനാര്‍ഹമാണ്.
സംഭവബഹുലമായ കാര്യങ്ങളും പ്രശ്നങ്ങളുമെല്ലാം നടക്കുന്ന അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന സീരിയല്‍. വിനീതും അപര്‍ണയും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെയാണ് സീരിയല്‍ മികവുറ്റതായി മാറിയത്. ഒപ്പം വില്ലന്മാരായ ചിലരുടെ പതനം തുടങ്ങിയതാണ് കഥയില്‍ കാണിക്കുന്നത്. ഇതോടെ സീരിയലിന്റെ റേറ്റിങ്ങിലും വലിയ മാറ്റമാണ് സംഭവിച്ചത്. സാന്ത്വനത്തിന് തൊട്ട് പിന്നിലായി മോശമില്ലാത്ത പ്രകടനമാണ് അമ്മയറിയാതെ കാഴ്ച വെക്കുന്നത്. ഈ മൂന്ന് സീരിയലുകളും തമ്മിലായിരിക്കും അടുത്ത ആഴ്ചകളില്‍ മത്സരം നടക്കുക.
മൗനരാഗം ആണ് നാലാം സ്ഥാനത്തുള്ളത്. തൊട്ട് പിന്നിലായി തൂവല്‍സ്പര്‍ശം ഉണ്ട്. അടുത്തിടെ ആരംഭിച്ച പുത്തന്‍ പരമ്പരയാണിത്. ശേഷം കൂടെവിടെ, സസ്നേഹം, പാടാത്ത പൈങ്കിളി, എന്നിങ്ങനെയുള്ള സീരിയലുകളാണ് ആദ്യ പത്തെണ്ണത്തില്‍ ഇടം നേടിയിരിക്കുന്നത്.
