Malayalam
ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് പി.ആര് ശ്രീജേഷ്; ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മമ്മൂട്ടി
ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് പി.ആര് ശ്രീജേഷ്; ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മമ്മൂട്ടി
ടോക്യോ ഒളിപിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ പി.ആര് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കുടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
എറണാകുളം വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറയുന്നു.
നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.
കഴിഞ്ഞ 5-ാം തിയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ 6 കോടിയാണ് നല്‍കിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്കെല്ലാം ഒരു കോടിയാണ് സര്‍ക്കാര്‍ നല്‍കിയത്.
മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മ്മനിയെയാണ് ഇന്ത്യ തോല്പിച്ചത്. നിര്‍ണായകമായത് ഗോള്‍കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നത്. 49 വര്‍ഷത്തിനു ശേഷമാണ് മലയാളിക്കു ഒളിമ്പിക് മെഡല്‍ ലഭിച്ചതെന്നതും മറ്റൊരു പ്രത്യേകതയാണ്.ഒളിപിക്സിൽ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു പി.ആര്. ശ്രീജേഷ്.
