Malayalam
മലയാളം നന്നായി അറിയാതിരുന്നതുകൊണ്ട് അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം ; പത്തുദിവസം വേണ്ടിവന്നു അത് ശരിയാകാൻ ; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു!
മലയാളം നന്നായി അറിയാതിരുന്നതുകൊണ്ട് അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം ; പത്തുദിവസം വേണ്ടിവന്നു അത് ശരിയാകാൻ ; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു!
നര്‍ത്തകിയായും നടിയായും പ്രേക്ഷക ഹൃദയം കവർന്ന നായികയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് ലക്ഷ്മി. മലയാളം നന്നായി അറിയാതിരുന്നതുകൊണ്ട് തന്റെ ആദ്യ സിനിമയുടെ പേര് പഠിക്കാന്‍ ദിവസങ്ങള്‍ എടുത്ത അനുഭവമാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍ പങ്കുവെക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീടാണ് ലക്ഷ്മിയുടെ ആദ്യത്തെ സിനിമ. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘ആ ചിത്രത്തിന്റെ പേര് പറയാന്‍ പത്തു ദിവസമെടുത്തു. മോഡലിങും നൃത്തവും മാത്രം ചെയ്തിരുന്ന എനിക്ക് പുതിയ ലോകമായിരുന്നു അത്. ഒരു പിക്നിക്കിന് വരുന്ന പോലെയാണ് ആദ്യ ദിനം വന്നത്. പേടി കൊണ്ട് എണ്‍പതോളം ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പക്ഷേ ഈ ചിത്രം വന്നപ്പോള്‍ വേണ്ടെന്ന് വെച്ചില്ല. അതായിരുന്നു യോഗം എന്നാണ് ലക്ഷ്മി പറയുന്നത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീടില് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഇന്നിപ്പോള്‍ ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമാവുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നടി പങ്കുവെച്ചിരുന്നു.
വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖറെന്നും സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയങ്ങള്‍ മനോഹരമായിരുന്നുവെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ സഹനടിയായെത്തിയ ലക്ഷ്മിക്ക് ആ കഥാപാത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
about lekshmi gopalaswamy
