Connect with us

ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റ് നേരത്തോളം ഇയാള്‍ ഉമ്മ വെക്കുകയായിരുന്നു കണ്ണുപൂട്ടി എല്ലാം സഹിച്ചു നിന്നു, സെറ്റില്‍ ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിക്കുകയായിരുന്നു; രേഖയുടെ തുറന്ന് പറച്ചിൽ വൈറൽ

Bollywood

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി രേഖയുടെ തുറന്ന് പറച്ചിൽ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നു

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചാന സഫര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു നടിക്ക് ഈ അനുഭവമുണ്ടായത്. ബിശ്വജിത്ത് ചാറ്റര്‍ജി എന്ന ബംഗാളി നടനാണ് തന്നോട് മോശമായി പെരുമാറിയതെന്നും. അതിന് സിനിമയുടെ സംവിധായകനും ഛായാഗ്രഹകനുമായ രാജാ നവാതെ ഉള്‍പ്പടെ എല്ലാവരും ഇതിനെ പ്രോത്സാഹിപ്പിച്ചുവെന്നും നടി ആരോപിച്ചു.

15 വയസ്സ് മാത്രമായിരുന്നു ഇത് നടക്കുമ്പോള്‍ താരത്തിന് പ്രായം. ബിശ്വജിത്ത് ചാറ്റര്‍ജിക്ക് അന്ന് 30 വയസും. ബോംബെ മെഹബൂബ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആക്ഷന്‍ പറഞ്ഞു ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റ് നേരത്തോളം ഇയാള്‍ നടിയെ ഉമ്മ വെക്കുകയായിരുന്നു. 5 മിനിറ്റ് മുഴുവന്‍ ഇത് തുടര്‍ന്നു എന്നും നടി പറയുന്നു. എന്നാല്‍ കണ്ണുപൂട്ടി എല്ലാം സഹിച്ചു നില്‍ക്കേണ്ടിവന്നു താരത്തിന്. ഒരു കണ്ണിലൂടെ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവെന്നും രേഖ പറയുന്നു. ഇത് സംഭവിക്കുമ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ആര്‍പ്പു വിളിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

എന്നാല്‍ ഈ വിഷയം വിവാദമായതിനു ശേഷം നടന്‍ ബിശ്വജിത് തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ‘ഞാന്‍ ഇതൊന്നുമറിയാതെ അല്ല. ആ ചുംബനരംഗം കഥയില്‍ ആവശ്യമുണ്ടായിരുന്നു. അല്ലാതെ ഞാനാവശ്യപ്പെട്ടു കൂട്ടിച്ചേര്‍ത്തത് അല്ല. ഞങ്ങള്‍ രേഖയെ ചതിച്ചത് പോലെ ഒരു ചിന്ത അവര്‍ക്ക് ഉണ്ടായി. സത്യത്തില്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. – നടന്‍ പറഞ്ഞു.

More in Bollywood

Trending

Recent

To Top