Malayalam
സൂരജിന്റെ ആ ഒരൊറ്റ കമന്റ് ആഘോഷമാക്കി സോഷ്യൽ മീഡിയ ഞങ്ങളുടെ സൂരജ് തിരിച്ചുവന്നേ…! പ്രിയനായകൻമാരുടെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ
സൂരജിന്റെ ആ ഒരൊറ്റ കമന്റ് ആഘോഷമാക്കി സോഷ്യൽ മീഡിയ ഞങ്ങളുടെ സൂരജ് തിരിച്ചുവന്നേ…! പ്രിയനായകൻമാരുടെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം കൈവരിച്ചിട്ടുണ്ട്.
തുറന്ന് സംസാരിക്കുന്ന ശീലമാണ് പേളിയെന്ന അവതാരകയെ താരമാക്കി മാറ്റിയത്. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. സീരിയലുകളിലൂടെയാണ് ശ്രീനിഷ് ശ്രദ്ധ നേടിയത്
അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. നിലയെന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. ജനനം മുതലേ നിലയും ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു. ഇപ്പോൾ ഇതാ പേളിയുടെ പുതിയ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായി സീരിയൽ താരം സൂരജ് എത്തിയിരിക്കുകയാണ്. ക്ഷണനേരം കൊണ്ടായിരുന്നു കമന്റ് വൈറലായി മാറിയത്
എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണെന്ന ക്യാപ്ഷനോടെ, ചിരിച്ച മുഖത്തോടെയുള്ള ചിത്രമായിരുന്നു പേളി പോസ്റ്റ് ചെയ്തത്.ഒരു ഭാര്യയുടെ പുഞ്ചിരിക്ക് കാരണമാകുന്നത് അവളുടെ ഭര്‍ത്താവിന്റെ സ്നേഹവും പരിചരണവുമാണെന്നായിരുന്നു സൂരജ് കമന്റിട്ടത്. ശ്രീനിയേയും പേളിയേയും ടാഗ് ചെയ്തായിരുന്നു സൂരജിന്റെ കമന്റ്
സൂരജിന്റെ കമന്റിന് കീഴില്‍ മറുപടിയുമായി ശ്രീനി എത്തിയിരുന്നു. പ്രിയനായകന്മാരുടെ സംഭാഷണം ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ശ്രീനിയുടേയും പേളിയുടേയും പോസ്റ്റിന് നേരത്തെയും സൂരജ് കമന്റിട്ടിരുന്നു. സൂരജ് പറഞ്ഞത് ശരിയായ കാര്യമാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. കൂടെ നില്‍ക്കാനും പിന്തുണയ്ക്കാനും ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും ഒരു സ്ത്രീ അത് ശക്തമായി നേരിടുമെന്നായിരുന്നു ആരാധകരും പറഞ്ഞത്.
പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചായിരുന്നു സൂരജ് സണ്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതിനിടയിലായിരുന്നു പരമ്പരയില്‍ നിന്നും താരം അപ്രത്യക്ഷനായത്. ശാരീരികമായ വൈഷമ്യങ്ങളെത്തുടര്ന്നാണ് താന്‍ പിന്മാറിയതെന്നായിരുന്നു സൂരജ് പറഞ്ഞത്. സീരിയലില്‍ സജീവമല്ലെങ്കിലും സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോട്ടിവേഷന്‍ വീഡിയോയുമായി താരമെത്താറുണ്ട്.
