TV Shows
സായി വിഷ്ണു മാനിപ്പുലേറ്റര്‍, നിലനില്‍പ്പിന് വേണ്ടി ഫെയിക്ക് ആയി തോന്നിയിട്ടുള്ളത് ഡിംപൾ; മത്സരാർത്ഥികളെ കുറിച്ച് റംസാന്റെ തുറന്ന് പറച്ചിൽ
സായി വിഷ്ണു മാനിപ്പുലേറ്റര്‍, നിലനില്‍പ്പിന് വേണ്ടി ഫെയിക്ക് ആയി തോന്നിയിട്ടുള്ളത് ഡിംപൾ; മത്സരാർത്ഥികളെ കുറിച്ച് റംസാന്റെ തുറന്ന് പറച്ചിൽ
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു റംസാന് മുഹമ്മദ്.
നര്‍ത്തകനും അഭിനേതാവുമായ റംസാന് തുടക്കം മുതല്‍ അവസാനം വരെ ബിഗ് ബോസ്സിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ബിഗ് ബോസ്സിൽ ഏറെ വിജയസാധ്യത ഉണ്ടായിരുന്ന റംസാന് ഫൈനലില്‍ നാലാം സ്ഥാനമാണ് താരത്തിന് ലഭിച്ചത്. താനതില്‍ സംതൃപ്തനാണെന്ന് ഫിനാലെ വേദിയില്‍ നിന്ന് തന്നെ റംസാന് സൂചിപ്പിച്ചു.
ഇപ്പോഴിതാ തന്റെ ബിഗ് ബോസ്, ഡാന്‍സര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് റംസാന്. ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി ആര് എന്നതിനെ കുറിച്ചെല്ലാം താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നു.
അര്ഹിച്ചവരാണോ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആയതെന്ന ചോദ്യത്തിന് അത് പ്രേക്ഷകരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്നായിരുന്നു റംസാന് മുഹമ്മദിന്റെ ഉത്തരം. ടൈറ്റില്‍ വിന്നര്‍ ആവാന്‍ അര്‍ഹന്‍ മണിക്കുട്ടന് ആണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയെങ്കില്‍ അദ്ദേഹം തന്നെയാവും അതിന് യോഗ്യനെന്നും അഭിമുഖത്തില്‍ റംസാന് മുഹമ്മദ് പറയുന്നു.
ആര് കപ്പടിക്കുമെന്ന ഒരു ചിന്ത ബിഗ് ബോസ് ഹൗസിനുള്ളില്‍ നില്ക്കുമ്പോള് ഉണ്ടായിരുന്നില്ല. ഗെയിമൊക്കെ കളിച്ച് അങ്ങനെ പോവാനെ ആഗ്രഹിച്ചിട്ടുള്ളു. ബിഗ് ബോസിലേക്കുള്ള അഭിമുഖം വളരെ പെട്ടെന്നായിരുന്നു നടന്നത്. സെലക്ട് ആയതിന് ശേഷവും വരണോ എന്നതിനെ കുറിച്ച് രണ്ട് തവണ ആലോചിച്ചെന്നും റംസാൻ പറയുന്നു.
ബിഗ് ബോസ് ഹൗസില്‍ എത്തിയതിന് ശേഷം ഒരിക്കലും അവിടുന്ന് പുറത്ത് വരാന്‍ തോന്നിയിട്ടില്ല. ഇഷ്ടമുള്ള കുറേയാളുകള്‍ അവസാനം വരെ അവിടെ ഉണ്ടായിട്ടുണ്ട്. കുറെ നെഗറ്റീവ് കമന്റുകള്‍ ഉണ്ടായെങ്കിലും അതൊന്നും എന്നെ ബാധിച്ചില്ല. ഒരിക്കല്‍ ലൈവില്‍ വന്ന് അതിന് വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു. നമ്മുടെ നിലപാട് വിമര്‍ശനങ്ങള്‍ കൊണ്ട് മാറ്റാനും തയ്യാറല്ലെന്നും റംസാന് പറയുന്നു.
ബിഗ് ബോസിലെ ഏറ്റവും കിടിലന്‍ പ്ലെയര്‍ ആരാണെന്ന ചോദ്യത്തിന് കിടിലം ഫിറോസ് എന്നതായിരുന്നു റംസാന്റെ ഉത്തരം. പുള്ളിയുടെ പ്ലാനിങ്ങും കളികളും പ്രവചനവുമൊക്കെ വളരെ മികച്ച രീതിയില്‍ ആയിരുന്നു. പക്ഷെ പുറത്ത് ഔട്ട് വരുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. ഫിനാലെയില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു വ്യക്തിയാണ് കിടിലം ഫിറോസ്. സായി വിഷ്ണു മാനിപ്പുലേറ്റര്‍ ആണെങ്കില്‍ നോബി മാര്‍ക്കോസ് ട്രൂ പേഴ്സണാണ്. നല്ല രീതിയില്‍ പറയുകയാണെങ്കില്‍ പൊളി ഫിറോസ് ആയിരുന്നു ഏറ്റവും വലിയ ചൊറി. പുള്ളിയുടെ ഗെയിമിങ് വലിയ ചൊറിയായിരുന്നു. ആ രീതിയില്‍ പുള്ളി വിജയവുമായിരുന്നു. അഡോണി ഫിലോസഫര്‍, നിലനില്‍പ്പിന് വേണ്ടി ഫെയിക്ക് ആയി തോന്നിയിട്ടുള്ളത് ഡിംപലിനെയാണ്. വ്യക്തിപരമായിട്ടല്ല, ഒരു ഗെയിമര്‍ ആയിട്ടാണ് തോന്നിയതെന്നും റംസാന് പറയുന്നു.
റിതു മന്ത്രയുമായിട്ടുള്ള കോംമ്പോ അവിടെ നടന്ന രീതിയില്‍ അല്ല പുറത്ത് വന്നത്. അവിടെ കണ്ട എറ്റവും നല്ല വ്യക്തിയായി എനിക്ക് തോന്നിയത് ഭാഗ്യലക്ഷ്മി ചേച്ചിയെ ആണ്. അവരില്‍ നിന്നും കുറെ കാര്യങ്ങല്‍ പഠിക്കാനുണ്ട്. തുടക്കത്തില്‍ ചേച്ചിയെ കുറിച്ച് വളരെ അധികം തെറ്റിദ്ധാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഒരു മകനെ പോലെ എന്നെ സ്നേഹിച്ചു. മത്സരങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നത്. അത് അവിടെ തന്നെ തീര്‍ത്തിട്ടുണ്ട്.
അഡോണി ബിഗ് ബോസ് വിജയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അത്രയും ഇന്റലിജന്റ് ആയിട്ടുള്ള ഒരു പ്ലെയറിനെ ഞാന്‍ വേറെ കണ്ടിട്ടില്ല. അതെല്ലാം പുറത്ത് വന്നോ ഇല്ലയോ എന്ന് അറിയില്ല. അവിടെ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അഡോണി. എന്നാല്‍ എന്തെങ്കിലും ടാസ്ക് വന്നാല്‍ ഞങ്ങള്‍ രണ്ട് ടീമായി മാറും. അവനോട് മത്സരിക്കാന്‍ വലിയ താല്പര്യമായിരുന്നു. അഡോണി കപ്പ് അടിച്ചിരുന്നെങ്കില്‍ വലിയ സന്തോഷമാകുമായിരുന്നെന്നും റംസാന് കൂട്ടിച്ചേര്‍ത്തു.
തന്റെ ഗേള്‍ ഫ്രണ്ടിനെ കുറിച്ചും അഭിമുഖത്തില്‍ റംസാന് തുറന്ന് പറയുന്നുണ്ട്. ഗേള്‍ ഫ്രണ്ട് ഉണ്ട്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പേയുള്ള റിലേഷനാണ്. ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ അവളെ കുറിച്ച് ആലോചിക്കുമായിരുന്നെങ്കിലും കൂടുതല്‍ തിരക്കിലേക്ക് പോവാനുള്ള കാരണങ്ങള്‍ നമുക്ക് അവിടെ ഉണ്ടായിരുന്നു. തിരിച്ചറങ്ങിയപ്പോഴും അവള് അവിടെ തന്നെ ഉണ്ടായിരുന്നു. റ്റാറ്റ പറഞ്ഞ് പോയിക്കാണും എന്നാണ് ഞാന്‍ കരുതിയതെന്നും തമാശ രൂപേണ റംസാന് പറയുന്നു.
ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം പുള്ളിക്കാരി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പിന്നെ റിതുവുമായി പുറത്ത് വന്നത് വലിയ സങ്കടമുണ്ടാക്കി. പിന്നെ ഞാന്‍ വിളിച്ച് സംസാരിച്ച് എല്ലാം മാറ്റി എടുത്തതായിട്ടും റംസാന് പറയുന്നു.
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ വലിയ അഭിമാനമായിരുന്നു. എന്തിനെങ്കിലും വേണ്ടി ആളുകളെ പറ്റിച്ചോ, അഭിനയിച്ചോ നിന്നിട്ടില്ല. പുറത്ത് വന്നപ്പോള്‍ അതിലെ കുറെ ഇഷ്ടപ്പെട്ട മൊമന്റുകള് വീണ്ടും കാണാന്‍ കഴിഞ്ഞു. ജനങ്ങള്‍ അത് വലിയ രീതിയില്‍ സ്വീകരിച്ചു. ക്യാമറ മറന്ന് നമ്മളായിട്ട് തന്നെ നില്‍ക്കുമ്പോഴുള്ള കുറേ പ്രശ്നങ്ങള്‍ ഉണ്ട്. അതായിരുന്നു ഡിംപലിന്റെ ഡ്രസ്സുമായി ബന്ധപ്പെട്ട വിഷയം.
നമ്മുടെ സുഹൃത്തുക്കള്‍ക്കിടയില്‍ പറയുന്നത് പോലെയായിരുന്നു അക്കാര്യം ഞാന്‍ പറഞ്ഞത്. എന്നാല്‍ എല്ലാരും അത് മത്സരമെന്ന രീതിയിലും എടുക്കുക്കായിരുന്നു. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ തന്നെ അതിന് മറുപടി നല്‍കാമായിരുന്നു. പക്ഷെ ഞാന്‍ ശാന്തനായി നിന്നു. പല കാരങ്ങ്യളും മാനിപ്പുലേറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും റംസാൻ പറഞ്ഞു
