Connect with us

ആരാധകർ ഒന്നടങ്കം ചോദിച്ച ആ ഫോട്ടോ! അതും പുറത്തായി! യഥാർത്ഥ സ്നേഹം വെളിപ്പെടുത്തി മണിക്കുട്ടൻ

TV Shows

ആരാധകർ ഒന്നടങ്കം ചോദിച്ച ആ ഫോട്ടോ! അതും പുറത്തായി! യഥാർത്ഥ സ്നേഹം വെളിപ്പെടുത്തി മണിക്കുട്ടൻ

ആരാധകർ ഒന്നടങ്കം ചോദിച്ച ആ ഫോട്ടോ! അതും പുറത്തായി! യഥാർത്ഥ സ്നേഹം വെളിപ്പെടുത്തി മണിക്കുട്ടൻ

ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മണിക്കുട്ടന്‍. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും നടന്‌റെ കരിയറില്‍ ലഭിച്ച വലിയ അംഗീകാരമാണ് ബിഗ് ബോസിലെ നേട്ടം. മണിക്കുട്ടന്‍ ബിഗ് ബോസ് കീരിടം നേടിയത് ആരാധകരും ആഘോഷമാക്കി മാറ്റുകയാണ് . കോടിക്കണക്കിന് വോട്ടുകളാണ് നടന് ബിഗ് ബോസ് ഫിനാലെയില്‍ ലഭിച്ചത്.

ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലെത്തിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു മണിക്കുട്ടന്‍. ഏംകെ എന്ന വിളിപ്പേരുളള താരത്തിന്‌റെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്.

മണിക്കുട്ടന്‍ ഒന്നാമതെത്തിയപ്പോള്‍ സായ് വിഷ്ണുവും ഡിംപലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.
എന്നാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയർത്തി ഒരുവിഭാഗമെത്തിയിരുന്നു. ഇടയ്ക്ക് വെച്ച് ഷോയില്‍ നിന്നും പുറത്തേക്ക് പോയ ആളെയാണോ വിജയിയാക്കിയതെന്നായിരുന്നു ചോദ്യം.അര്‍ഹിക്കുന്ന വിജയമാണ് മണിക്കുട്ടനെ തേടിയെത്തിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് മണിക്കുട്ടന്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം സായ് വിഷ്ണുവിനെ അഭിനന്ദിച്ച് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സായ് വിഷ്ണുവിനും മോഹന്‍ലാലിനുമൊപ്പവും നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. സ്വപ്നങ്ങൾക്കു അതിരില്ല എന്ന ഉറച്ച വിശ്വാസത്തോടെ ബിഗ്ഗ് ബോസ്സിലേക്ക് വന്ന് ഡ്രീമർ ഓഫ് ദ സീസണ്‍ ആകുകയും അതോടൊപ്പം തന്നെ റണ്ണറപ്പുമായ പ്രിയ കൂട്ടുകാരൻ സായ് വിഷ്ണുവിന് എന്റെ ആശംസകൾ എന്നായിരുന്നു മണിക്കുട്ടൻ കുറിച്ചത്.

ഈ പോസ്റ്റ് പൊളിച്ചു മണിക്കുട്ടാ, ഇതുകൊണ്ടൊക്കെയാണ് നിങ്ങള്‍ വ്യത്യസ്തനാവുന്നത്. നിങ്ങളെക്കൊണ്ടേ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കൂ തുടങ്ങിയ ക മന്റുകളായിരുന്നു ആരാധകർ നൽകിയത്. അതോടൊപ്പം ഡിംപലിനൊപ്പമുള്ള ഫോട്ടോ കാണാനായി കാത്തിരിക്കുന്നു, തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.

ഏറെ വൈകാതെ തന്നെ ഡിംപിളിനെ അഭിനന്ദിച്ച് കൊണ്ടും മണിക്കുട്ടൻ എത്തി. ഡിംപിളിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് മണിക്കുട്ടൻ എത്തിയത് . ഏറ്റവും എനര്‍ജിയുള്ള മത്സരാര്‍ഥിയെന്ന് മോഹന്‍ലാല്‍ അടയാളപ്പെടുത്തിയത് ഡിംപലായിരുന്നു. എനര്‍ജി ഓഫ് ദി സീസൺ അവാർഡ്, സെക്കന്റ് റണ്ണറപ്പ് എന്റെ പ്രിയ സുഹൃത്ത് ഡിംപിളിന് അഭിനന്ദനങ്ങൾ എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് മണിക്കുട്ടൻ കുറിച്ചത്. ഈ സീസണിലെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു ഡിംപിളും, മണികുട്ടനും….ഇരുവരുടെയും സൗഹൃദ നിമിഷങ്ങൾ പ്രേക്ഷകർ കണ്ടതാണ്

അതേസമയം വിമർശനം ഉയരുന്നുണ്ടെങ്കിലും വിജയിയെ കണ്ടെത്തുന്നതിൽ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് ടീമിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നിസംശയം പറയാം. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. സിനിമയിൽ സജീവമായ താരത്തിന് ഷോയിൽ വരുന്നതിനെ മുൻപ് തന്നെ ആരാധകരുണ്ടായിരുന്നു. ഇത് പിന്നീട് വർധിക്കുകയായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ആയിരുന്നു സായിക്ക്. എന്നാൽ അദ്ദേഹത്തിന്റെ മാറ്റം ആരാധകരെ വർധിപ്പിച്ചു. ബിഗ് ബോസ് ഹൗസിലെ പെരുമാറ്റമായിരുന്നു ഡിംപലിന് ആരാധകരെ സൃഷ്ടിച്ചത്. ഫിനാലെ കഴിഞ്ഞ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിഗ് ബോസ് ടീം വോട്ടിംഗ് കണക്ക് പുറത്ത് വിട്ടിരിരുന്നു . ഓരോ മത്സരാർഥികൾക്ക് ലഭിച്ച വോട്ടുകളാണ് വെളിപ്പെടുത്തിയത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top