Malayalam
ഞാന്‍ പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് അവൾക്ക് സങ്കടമുണ്ടാക്കി, ആ ഫോൺ കോൾ, ആരാധകരെ ഞെട്ടിച്ച് റംസാൻ; വിവാഹം ഉടനെയോ?
ഞാന്‍ പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് അവൾക്ക് സങ്കടമുണ്ടാക്കി, ആ ഫോൺ കോൾ, ആരാധകരെ ഞെട്ടിച്ച് റംസാൻ; വിവാഹം ഉടനെയോ?
ബിഗ് ബോസിന് മുന്‍പ് എല്ലാവര്ക്കും സുപരിചിതനായ റംസാൻ ബിഗ് ബോസ്സിൽ എത്തിയ ശേഷം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഫൈനലിസ്റ്റായി റംസാനും ഉണ്ടാവുമെന്ന് പലരും പ്രവചിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനത്താണ് താരം എത്തിയത്. ബിഗ് ബോസ് മൂന്നാം സീസണില്‍ വലിയ ആത്മവിശ്വാസത്തോടെ മല്‍സരിച്ചവരില്‍ ഒരാളാണ് റംസാന്. നല്ല ഗെയിം സ്പിരിറ്റുളള മല്‍സരാര്‍ത്ഥിയാണ് താരം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ താന്‍ സീരിയസായി ഒരു പ്രണയത്തിലാണെന്ന കാര്യം ആരാധകരോട് പങ്കുവെക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ചും ബിഗ് ബോസില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ കാമുകിയ്ക്ക് ഉണ്ടായ പ്രശ്നത്തെ കുറിച്ചും റംസാന് പറയുന്നത്.
ബിഗ് ബോസിന്റെ ഫൈനലില്‍ ഞാന്‍ സന്തോഷവാനാണ്. ആര്‍ക്കും പ്രൈസ് കിട്ടുന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അവസാനം രണ്ട് പേര് ഫൈനലില്‍ വന്ന സമയത്ത് എന്റെ ജഡ്ജ്മെന്റ് പ്രകാരം അവിടെ പെര്‍ഫോം ചെയ്തത് അനുസരിച്ച് മണിക്കുട്ടനാണ് സായിയേക്കാള്‍ വിന്നറാവാന്‍ യോഗ്യതയുള്ളത്. രണ്ട് പേര് വന്ന് നിന്നപ്പോള്‍ മണിക്കുട്ടന് കിട്ടണമെന്ന് തന്നെയായിരുന്നു ആഗ്രഹിച്ചത്. അത് അങ്ങനെ തന്നെ സംഭവിച്ചു.
ഇതുവരെ കാണാത്ത രീതിയില്‍ മീശയും താടിയും വെച്ചതിനെ കുറിച്ചും റംസാന് പറഞ്ഞിരുന്നു. ബിഗ് ബോസിനുള്ളില്‍ പോയപ്പോള്‍ ഞാന്‍ എല്ലാം ട്രീം ചെയ്താണ് പോയത്. അതിനുള്ളില്‍ നിന്നും പിന്നെ ഒന്നിനും സമയം കിട്ടിയില്ല. ശനി, ഞായാര്‍ ദിവസങ്ങളില്‍ ലാലേട്ടന് വരുമ്പോള്‍ ഒന്നൊരുങ്ങും എന്നല്ലാതെ ബാക്കി നമ്മള് തന്നെ ചെയ്യണം. പിന്നെ അതിലേക്ക് ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. അന്നേരമാണ് എനിക്കിത്രയും മീശ ഉണ്ടെന്ന് മനസിലായത്. അതിന് മുന്പെനിക്ക് പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. കൊള്ളാമെന്ന് തോന്നിയത് കൊണ്ട് കുറച്ച് നാള് ഇരിക്കട്ടേ എന്ന് കരുതി.
സീരിയസ് ആയി പ്രണയിക്കാത്തവര്‍ ആരാണ് ഉള്ളത്. ഇപ്പോഴും ഞാന്‍ പ്രണയത്തിലാണ്. എത്ര നാളത്തെ പ്രണയമാണെന്ന ചോദ്യത്തിന് അതൊക്കെ പറഞ്ഞാല്‍ പിന്നെ കുഴപ്പമാവുമെന്നായിരുന്നു റംസാന്റെ മറുപടി. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം പുള്ളിക്കാരി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പിന്നെ റിതുവുമായി പുറത്ത് വന്നത് വലിയ സങ്കടമുണ്ടാക്കി. പിന്നെ ഞാന്‍ വിളിച്ച് സംസാരിച്ച് എല്ലാം മാറ്റി എടുത്തതായിട്ടും റംസാന് പറയുന്നു.
ലോക്ഡൗണ്‍ കാരണം മത്സരാര്‍ഥികളെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതും ശേഷം ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആ സമയത്ത് ഹോട്ടലില്‍ നിന്നും മത്സരാര്‍ഥികള്‍ തമ്മില്‍ അടി ഉണ്ടാക്കിയതായും വനിത മത്സരാര്‍ഥി ഉള്‍പ്പെടെ മൂന്നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് റംസാന് പറഞ്ഞത്. ആ സമയത്ത് എല്ലാവരും ഭയങ്കര സങ്കടത്തിലായിരുന്നു.
ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്ന് വന്ന് ഷോ നിര്‍ത്തുകയാണെന്ന് പറഞ്ഞ സങ്കടം എല്ലാവര്ക്കും ഉണ്ടായി. അതുകഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. അന്നത്തെ ദിവസം ആര്‍ക്കും അങ്ങനെ കാണാന്‍ പറ്റാത്തത് പോലെ ഓരോ റൂമുകളിലായിരുന്നു. പിറ്റേന്നാണ് എല്ലാവരും തമ്മില്‍ കണ്ടത്. ഞാന്‍ നോബി ചേട്ടന്റെ അടുത്താണ് പോയിരുന്നത്. പുള്ളിയ്ക്ക് അങ്ങനെ ഒരു പ്രശ്നവും ഇല്ലായിരുന്നു
ഇനി ഭാവി പരിപാടികളില്‍ അഭിനയത്തിലേക്ക് കുറച്ച് കൂടി ശ്രദ്ധിക്കണമെന്നാണ്. അതുപോലെ ഡാന്‍സില്‍ കുറച്ചധികം സ്വപ്നങ്ങളുണ്ട്. അത് നേടി എടുക്കണം. കല്യാണം ഇപ്പോഴൊന്നുമില്ല. ഞാനൊന്ന് ജീവിച്ചോട്ടേ.
