Connect with us

സിനിമ റിലീസ് ചെയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാൻ ഒരു സന്ദർഭം അദ്ദേഹം വിനിയോഗിച്ചുവെങ്കിൽ അതിനെ ഞാനൊരു വലിയ അംഗീകാരമായി കാണുന്നു

Malayalam

മനു വാര്യര്‍ സംവിധാനം ചെയത ഒരു ത്രില്ലർ ചിത്രമാണ് കുരുതി. ചിത്രത്തിന്റെ നിര്‍മ്മാണം പൃഥ്വിരാജാണ്. റോഷന്‍ മാത്യു, ശൃന്ദ, ഷൈന്‍ ടോം തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ബഷീര്‍ വള്ളിക്കുന്നും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പൊതുവെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് താരമെത്താറുള്ളതെങ്കിലും കുരുതി തികച്ചും വ്യത്യസ്തമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

കുരുതി വിശേഷങ്ങള്‍ പങ്കിട്ട് സംസാരിക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് ബഷീറിനെക്കുറിച്ചും സംസാരിച്ചത്. നവാസ് ഇതില്‍ ഭയങ്കര ഇന്ററസിറ്റാംഗായ കഥാപാത്രമാണ് ചെയ്തത്. നവാസ വള്ളിക്കുന്ന് എന്ത് ചെയ്യുമെന്ന് ആള്‍ക്കാര്‍ പ്രതീക്ഷിക്കുമോ അതിന് വിപരീതമായാണ് ഈ ചിത്രത്തില്‍ ചെയ്തിട്ടുള്ളത്.ഈ വീഡിയോ പങ്കുവെച്ചായിരുന്നു നവാസ് എത്തിയത്.

കുരുതി’ എന്ന വ്യത്യസ്തമായൊരു സിനിമ നിർമ്മിക്കാൻ പൃഥ്വിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോൾ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക, അതും അദ്ദേഹത്തോടൊന്നിച്ച്. അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. ആ വലിയ നടൻ്റെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ഞാനെന്ന കലാകാരൻ ഇതുവരെ എന്തായിരുന്നോ അതിൻ്റെ തീർത്തും വിപരീതമായ ഒരു കഥാപാത്രം. സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു.

എൻ്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓർമയിൽ ഉണ്ടായിരുന്നോ അത്രമേൽ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നൽകാൻ. സിനിമ റിലീസ് ചെയാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാൻ ഒരു സന്ദർഭം അദ്ദേഹം വിനിയോഗിച്ചുവെങ്കിൽ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നായിരുന്നു നവാസ് വള്ളിക്കുന്ന് കുറിച്ചത്.

More in Malayalam

Trending

Recent

To Top