Malayalam
വിവാദങ്ങൾക്കിടയിൽ ആ സൂചന നൽകി മുകേഷ്, എഫ് ബിയിൽ പങ്കുവെച്ച ചിത്രം കണ്ടവർ ഞെട്ടി! എന്താണാവോ ഉദ്ദേശം…അടുത്ത വിവാഹമോ? ചർച്ച കൊഴുക്കുന്നു
വിവാദങ്ങൾക്കിടയിൽ ആ സൂചന നൽകി മുകേഷ്, എഫ് ബിയിൽ പങ്കുവെച്ച ചിത്രം കണ്ടവർ ഞെട്ടി! എന്താണാവോ ഉദ്ദേശം…അടുത്ത വിവാഹമോ? ചർച്ച കൊഴുക്കുന്നു
മുകേഷിനോട് വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്പരമുളള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നതെന്നും ഇനിയുളള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും ആണ് ദേവിക മാധ്യമങ്ങളെ അറിയിച്ചത്.
ഇത് വിവാദമാക്കേണ്ടതില്ലെന്നും ഡിവോഴ്സ് വ്യക്തിപരമായ കാര്യമാണ്.വിവാഹ മോചനത്തിനുളള നടപടികള്‍ ആരംഭിച്ചെന്നും മുകേഷേട്ടന് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ആണ് മേതില്‍ ദേവിക തുറന്നുപറഞ്ഞത്. മുകേഷും താനും പിരിയാന്‍ തീരുമാനിച്ചതായി മേതില്‍ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോഴും മുകേഷ് നിശബ്ദത പാലിക്കുകയായിരുന്നു.
വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ മുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ ഇപ്പോൾ കുഴക്കുന്നത് . Good morning ആശംസിച്ചുകൊണ്ട് നീല വര്‍ണ്ണത്തിലുള്ള പൂമ്പാറ്റയുടെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. പോസ്റ്റിന് നിരവധി കമന്റുകള്‍ എത്തി. പൂവ്, പൂമ്പാറ്റ, പരാഗണം, … പുതിയ പൂവ് തേടിപോകുന്ന പൂമ്പാറ്റ എന്നൊക്കെയായിരുന്നു കമന്റുകള്‍….!!
പക്ഷേ നീല നിറത്തിലുള്ള പൂമ്പാറ്റയുടെ ചിത്രത്തിന് ഒരു പാട് ആർത്ഥ തലങ്ങൾ ഉണ്ട്എന്നതാണ് വസ്തുത. ചിത്രശലഭങ്ങള്‍ക്ക് വിവിധ സംസ്കാരങ്ങൾക്കിടെ നിരവധി അർത്ഥങ്ങളുണ്ട്. ജീവിതം പ്രണയം, മാറ്റങ്ങള്‍, പുനര്‍ജ്ജന്മം എന്നിവയെ പ്രതിനിധീകരിക്കാന്‍ ചിത്രശലഭങ്ങളെയാണ് പ്രതീകമാക്കാറുള്ളത്. അതേപോലെതന്നെ നീല ചിത്രശലഭവും പ്രതീകാത്മകമാണ്. നീല പൂമ്പാറ്റ ജീവിതത്തിലെ സന്തോഷം, ഭാഗ്യത്തിന്റെ മാറ്റം തുടങ്ങിയവയെ സൂചിപ്പിക്കുന്നു. നീല ചിത്രശലഭത്തെ ആഗ്രഹം സഫലപ്പെടുനതിന്റെ സൂചന യായും കണക്കാക്കാറുണ്ട്.
മുകേഷിന്റെ ദാമ്പത്യ ജീവിതം സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെ താരം ഇനി മൂന്നാമത് ഒരു വിവാഹത്തിന് മുകേഷ് ഒരുങ്ങുമോ എന്നതാണ് സിനിമാ ആരാധകരുടെ ഇപ്പോഴുള്ള ചോദ്യം. അതിനുള്ള സാധ്യതയും സോഷ്യൽ മീഡിയ തള്ളി കളയുന്നില്ല
സിനിമയിലും രാഷ്ട്രീയത്തിലുമായി സജീവമായ മുകേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. അഫ്ഗാന് ഹാസ്യതാരമായ ഖ്വാഷയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പുമായി മുകേഷ് എത്തിയിരുന്നു. നിഷ്കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു മുകേഷ് കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്
വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് മുകേഷ്. മീ റ്റൂ വിവാദം അടങ്ങിയപ്പോഴാണ് സഹായം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത കുട്ടിയോട് അപമര്യദയായി സംസാരിച്ച് വീണ്ടും വിവാദത്തില്‍ ചെന്ന് ചാടിയത്. ഫോണില്‍ വിളിച്ച കുട്ടിയോട് മുകേഷ് കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത് ഈ ഇടയ്ക്കായിരുന്നു. ആ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആറ് തവണയിലേറെ വിളിച്ചപ്പോഴാണ് കുട്ടിയോട് അത്തരത്തില്‍ സംസാരിക്കേണ്ടി വന്നതെന്നും ഫോണ്‍റെക്കോര്‍ഡ് ചെയ്തതിന് പിന്നിലടക്കം വലിയ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു അന്ന് മുകേഷ് നടത്തിയ പ്രതികരണം. ഇതിന് പിന്നാലെയാണ് മുകേഷിന്റെ ദാമ്പത്യത്തിൽ വിള്ളൽ വീണത്
