Malayalam
വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന് താന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്, തിരിച്ച് ലഭിക്കുന്ന മറുപടി ഇതായിരുന്നു…
വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന് താന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്, തിരിച്ച് ലഭിക്കുന്ന മറുപടി ഇതായിരുന്നു…
ആക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധ നേടി മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു വാണി വിശ്വനാഥ്. നടന് ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമാ രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. വാണിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും ആരാധകര്‍ക്കിടയില്‍ സജീവമാണ്.
വാണി വിശ്വനാഥിന്റെ തിരിച്ചു വരവിനെ കുറിച്ച് ബാബുരാജ് തുറന്നു പറഞ്ഞിരുന്നു. രണ്ട് തെലുങ്ക് സിനിമയില്‍ അഭിനയിച്ചിരുന്നു മലയാളത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ താല്പര്യമില്ല എന്നാണ് ബാബുരാജ് പറഞ്ഞത്.
വാണിയുടെ തിരിച്ചു വരവിനെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ബാബുരാജ്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
താന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് അതിന് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടേ. താനും അതിനുള്ള കാത്തിരിപ്പിലാണ് എന്ന് ബാബുരാജ് പറയുന്നു. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫെയ്സ്ബുക്കില്‍ വാണിക്കൊപ്പം ചിത്രം പങ്കുവച്ചിരുന്നു.
നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും താനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണ് അത്. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്നും പറഞ്ഞിരുന്നു. ഇന്നും ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി. എന്നും വാണിയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍ എന്നും ബാബുരാജ് പറഞ്ഞു
