“മണിക്കുട്ടനോട് സൂര്യയ്ക്ക് പ്രണയമൊന്നുമല്ല, അവള്‍ക്ക് ക്രഷാണ്; ഞാനത് മുതലെടുത്ത് കളിച്ചിട്ടില്ല”; ചാരിറ്റി പറഞ്ഞ് വോട്ട് വാങ്ങാൻ ശ്രമിച്ചർക്കും ചുട്ട മറുപടി കൊടുത്ത് കിടിലം ഫിറോസ് !

ബിഗ് ബോസില്‍ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തോടെ കണ്ട മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഏത് സാഹചര്യത്തിലും മുന്നേറാനുളള കിടിലത്തിന്‌റെ കഴിവായിരുന്നു ഫിറോസിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ചതും . എന്നാല്‍ ഇടയ്ക്ക് ചില പരാമര്‍ശങ്ങള്‍ താരത്തിന് തിരിച്ചടിയായി മാറി.
അതേസമയം, മറ്റു മത്സരാർത്ഥികളോടുള്ള കിടിലം ഫിറോസിന്റെ സമീപനത്തെ വിമർശകരുൾപ്പടെ പുകഴ്ത്താറുണ്ട്. അതുപോലെതന്നെ സമൂഹത്തിൽ കിടിലം ഫിറോസ് എന്ന വ്യക്തി വലിയൊരു മനുഷ്യനാണെന്നും പ്രേക്ഷകർ പറയുന്നു. ഇതിനിടയിലും കിടിലം ഫിറോസ് ചെയ്തുവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ പരിഹസിക്കുന്നവരുണ്ട്.
ഇപ്പോഴിതാ അവർക്കുള്ള ചുട്ട മറുപടിയുമായിട്ടെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. ഒപ്പം സൂര്യയുടെ പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തത്തിന് കൊടുത്ത അഭിമുഖത്തിലാണ് കിടിലം ഫിറോസിന്റെ വെളിപ്പെടുത്തൽ.
മണിക്കുട്ടനോട് സൂര്യയ്ക്ക് പ്രണയമൊന്നുമല്ല. അവള്‍ക്ക് ക്രഷാണ്. ഞാനത് മുതലെടുത്ത് കളിച്ചിട്ടില്ല. ഇത് വേണ്ട എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്തത്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ചാരിറ്റിയുടെ കണക്കോ മറ്റു കാര്യങ്ങളോ ഒന്നും ആരോടും പറയേണ്ടി വന്നിട്ടില്ല എന്ന് കിടിലം പറഞ്ഞു. ബിഗ് ബോസില്‍ വന്നപ്പോ ഞാന്‍ പറയാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. അത് സ്വഭാവികമായിട്ടും അവിടെ ജീവിക്കുവല്ലെ. അത് നമ്മളില്‍ നിന്നും വരും.
പിന്നെ ഞാന്‍ ചെയ്ത ചാരിറ്റി കാര്യങ്ങള്‍ പറയാനാണെങ്കില്‍ 95 ദിവസമൊന്നും പോര, ഒരുപാട് ദിവസങ്ങൾ വേണ്ടി വരും. ചാരിറ്റി ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് കളളനാണെന്നും തട്ടിപ്പാണെന്നും ഒകെ പറയുമ്പോ നഷ്ടപ്പെടുന്നത് കുറെ മനുഷ്യരുടെ ഒകെ വിശ്വാസ്യതയാണ്. ചാരിറ്റി തൊഴിലായിട്ട് സ്വീകരിച്ചവരല്ല ആരും, ഫ്രോഡുകളുണ്ടാവും, എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്, കിടിലം ഫിറോസ് വ്യക്തമാക്കി.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...