എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങള്‍ ആണ്! ജനങ്ങളുടെ വിധി തനിക്ക് മനസിലാകുന്നില്ലെന്ന് ഗായത്രി; നിങ്ങള്‍ തെറ്റാണ്, ജനങ്ങളാണ് ശരി, എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്; പോസ്റ്റിന് താഴെ വിമർശനപ്പെരുമഴ
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ആദ്യ ആഴ്ച മുതല്‍ ബിഗ് ബോസ് വീട്ടിലെ ബുദ്ധിമാനായ മത്സരാര്‍ത്ഥിയാണ് താനെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കിടിലം ഫിറോസിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും ഫിറോസ് ഫൈനല്‍ ഫൈവിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഫിറോസ് തന്നെ നടത്തിയ പ്രവചനത്തിലും ഫൈനല്‍ ഫൈവില്‍ ഒരാളായിരുന്നു ഫിറോസ്.
എന്നാല്‍ കിടിലം ഫിറോസിന് ഫൈനല്‍ ഫൈവിലെത്താന്‍ സാധിച്ചില്ല. ആറാമനായാണ് കിടിലം ഫിറോസ് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ യാത്ര അവസാനിപ്പിച്ചത്. നേരത്തെ വിജയിയെ കണ്ടെത്താനുള്ള അവസാന ഘട്ട വോട്ടിംഗ് നടക്കവെ കിടിലം ഫിറോസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ഫിറോസിന് വേണ്ടി വോട്ട് ചെയ്യുകയും ഫിറോസ് വിജയിയാകുന്നതിനായി കാത്തിരിക്കുകയാണെന്ന് പറയുകയും ചെയ്ത താരമായിരുന്നു നടി ഗായത്രി സുരേഷ്. എന്നാല്‍ ഫിറോസ് വിജയി ആകാതെ വന്നതോടെ ആരാധകരെ പോലെ ഗായത്രിയും സങ്കടത്തിലാണ്.
ഇപ്പോഴിതാ ഫിനാലെയുടെ സംപ്രേക്ഷണത്തിന് ഗായത്രി പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കിടിലം ഫിറോസിന്റെ ചിത്രമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങള്‍ ആണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഗായത്രി പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ വിധി തനിക്ക് മനസിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഗായത്രിയുടെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം മിഷേലിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്. അതെ സത്യം എന്നായിരുന്നു മിഷേലിന്റെ കമന്റ്.
ഗായത്രിയുടെ പോസ്റ്റിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. നിങ്ങള്‍ തെറ്റാണ്, ജനങ്ങളാണ് ശരി, എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, ഞാന്‍ കൂട്ടം തെറ്റിയതല്ല, എന്റൈ കൂടെ വന്ന 99 പേര്‍ കൂട്ടം തെറ്റിയതാണ് എന്ന് പറഞ്ഞ പോലായി, എംകെ യഥാര്‍ത്ഥ വ്യക്തിയാണ്, റിയല്‍ ഹീറോ. നിന്റെ വിധി മാത്രം പറഞ്ഞാ മതി, ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ട. ജനങ്ങള്‍ ശരിയായി ഉള്ളതെ തിരഞ്ഞെടുക്കു, നല്ല കരച്ചില്‍, മറ്റുള്ളവരെ പരദൂഷണം മാത്രം പറഞ്ഞ് കട്ടിലില്‍ കിടന്ന് മാസ് ഡയലോഗുകള്‍ വിളിച്ചു പറഞ്ഞാല്‍ നല്ല പ്ലെയര്‍ ആകില്ല. ആആ ലേക്ക് കേറും മുന്‍പ് പുള്ളിക്ക് ഉണ്ടായിരുന്ന ആരാധക പിന്തുണ പോലും നഷ്ടപ്പെട്ടത് പുള്ളിയുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് എന്നെല്ലാമാണ് കമന്റുകള്‍.
