Connect with us

മണിക്കുട്ടനെക്കുറിച്ച് മോഹൻലാലിന്റെ അപ്രതീക്ഷിത ചോദ്യം! സൂര്യയുടെ മറുപടി ഞെട്ടിച്ചു… ഒടുവിൽ സംഭവിച്ചത്!

TV Shows

മണിക്കുട്ടനെക്കുറിച്ച് മോഹൻലാലിന്റെ അപ്രതീക്ഷിത ചോദ്യം! സൂര്യയുടെ മറുപടി ഞെട്ടിച്ചു… ഒടുവിൽ സംഭവിച്ചത്!

മണിക്കുട്ടനെക്കുറിച്ച് മോഹൻലാലിന്റെ അപ്രതീക്ഷിത ചോദ്യം! സൂര്യയുടെ മറുപടി ഞെട്ടിച്ചു… ഒടുവിൽ സംഭവിച്ചത്!

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. മണിക്കുട്ടന്‍ വിജയ കീരിടം നേടിയപ്പോൾ സായി വിഷ്ണു രണ്ടാമതും ഡിംപല്‍, റംസാന്‍, അനൂപ് തുടങ്ങിയവര്‍ മറ്റ് സ്ഥാനങ്ങളിൽ എത്തുകയായിരുന്നു. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി വര്‍ണാഭമായാണ് ഫിനാലെ നടന്നത്.
പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി വിജയിയെ കണ്ടെത്തിയത്

ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും. ഇവർക്കിടയിലെ സൗഹൃദവും പ്രണയവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്തിരുന്നു. ഇതിന്റെ പേരിൽ താരങ്ങൾക്ക് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.

ഫൈനലിൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ വിധിയെഴുതിയ സൂര്യ 91ാം ദിവസമാണ് ബിഗ് ബോസ് ഷോയിൽ നിന്ന് സൂര്യ പുറത്ത് പോകുന്നത്. സൂര്യ പുറത്ത് പോയതിന് പിന്നാലെ തന്നെ ബിഗ് ബോസ് ഷോയും നിർത്തുകയായിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം താരങ്ങൾ തങ്ങളുടെ ജോലിയിൽ സജീവമായിരിക്കുകയാണ്.

ഇപ്പോഴിത ഫിനാലെ വേദിയിൽ മണിക്കുട്ടനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. അവതാരകനായ മോഹൻലാൽ ആണ് മണിക്കുട്ടനെ കുറിച്ചുള്ള അഭിപ്രായം സൂര്യയോട് ആരാഞ്ഞത്. താരത്തെ ട്രോളി കൊണ്ട് സങ്കടമാണോ പറയാൻ എന്ന് ലാലേട്ടൻ ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ലെന്നും മണിക്കുട്ടൻ ഇവിടെ നിൽക്കാൻ അനിയോജ്യനാണെന്നാണ് സൂര്യ പറയുന്നത്.

സൂര്യയുടെ വാക്കുകൾ ഇങ്ങനെ…

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയപ്പോൾ തന്നെ മണിക്കുട്ടനെ ആശംസിച്ചിരുന്നു. മികച്ച മത്സരാർഥിയാണ് അദ്ദേഹം. അതിനാൽ ബിഗ് ബോസ് വിജയി ആകാൻ അനു യോജ്യനാണെന്നും സൂര്യ പറഞ്ഞു. സൂര്യയുടെ വാക്കുകൾ ഏറെ പുഞ്ചിരിയോടെയാണ് മണിക്കുട്ടൻ കേട്ട് നിന്നത്.

അതേസമയം ബിഗ് ബോസിലൂടെ ലഭിച്ച ട്രോളുകളെ കുറിച്ച് മത്സരാർത്ഥികൾ മനസു തുറന്നിരുന്നു. ട്രോളുകള്‍ കിട്ടിയതില്‍ എന്തൊക്കെ പറഞ്ഞാലും ക്വീന്‍ താനാണെന്ന് ആണ് സൂര്യ പറഞ്ഞത്. അത് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. എറ്റവും വലിയ സന്തോഷം ലാല്‍ സാറിന്‌റെ പടത്തിന്‌റെ പേര് തന്നെ എനിക്ക് കിട്ടി ഒടിയന്‍. ബാലാമണി ട്രോളുകളെ കുറിച്ചും സൂര്യ പറഞ്ഞു.

ഫിറോസ് ഇക്കയുടെ മീശ വെച്ചിട്ടുളള ട്രോള് കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന് എന്നാണ് സജ്‌നയുടെ മറുപടി. അതാണ് ഞാന്‍ എറ്റവും കൂടുതല്‍ ചിരിച്ചത്. എന്‌റെ രക്തം തിളക്കുന്നു എന്നൊക്കെ പറഞ്ഞ് ഇറങ്ങിയ ട്രോള്‍.

തജ്ജം തകജം ട്രോളുകളാണ് സന്ധ്യാ മനോജിനെ ചിരിപ്പിച്ചത്. ഗാനഭൂഷണം ഋതു മന്ത്ര എന്ന് പറഞ്ഞാണ് ഋതുവിന് എറ്റവും കൂടുതല്‍ ട്രോള്‍ ലഭിച്ചത്. ആരോമലെ പാടിയതിനാണ് നടിക്ക് ട്രോള്‍. തനിക്ക് ട്രോള്‍സ് ഭയങ്കര ഇഷ്ടമാണെന്നും അവര് കഷ്ടപ്പെട്ടല്ലെ ഉണ്ടാക്കുന്നത്, അത് ആസ്വദിക്കാറുണ്ടെന്നും ഋതു പറഞ്ഞു.

ട്രോള്‍ ഇറങ്ങുമ്പോ പലര്‍ക്കും ടെന്‍ഷനാണെന്ന് നോബി പറയുന്നു. അയ്യോ എന്നെ പറ്റി ട്രോള്‍ ഇറങ്ങിയല്ലോ എന്ന് പറഞ്ഞ്. ഈ ശ്രദ്ധിക്കപ്പെടുന്നവരെ കുറിച്ചെ ട്രോള് ഇറങ്ങത്തുളളൂ. അത് തന്നെ വലിയ കാര്യമാണ്. കുറെ വേഷപ്പകര്‍ച്ചകള്‍ ചെയ്തതുകൊണ്ട് അതുവെച്ചൊക്കെ ട്രോള് വന്നു. അത് കാണുമ്പോ തന്നെ ഭയങ്കര സന്തോഷമാണ്, നോബി ലാലേട്ടന്‌റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബക്ക്വാസ്, പക്കവട, അങ്ങനെയുളള വാക്കുകള്‍ വെച്ചാണ് ഡിംപലിന് ട്രോള് വന്നത്. പുറത്തുവന്ന് ഇത് കണ്ടപ്പോ എകസ്ട്രാ ചിരിവന്നു എന്ന് ഡിംപു പറഞ്ഞു.

ഡിംപലിന് പിന്നാലെ അഡോണിയും തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു. അലക്കുമുണ്ട് ടാസ്‌ക്കിന്റെ സമയത്ത് സായിയുടെ ഉടുമുണ്ട് കാണാത്ത ഒരു വിഷയം വന്നിരുന്നു. ഷോ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോ കാഞ്ഞിരപ്പളളിയിലെ കുട്ടൂകാര് മൂന്നാല് കള്ളി മുണ്ടുമായിട്ടാണ് കാണാന്‍ വന്നത്. അപ്പോ അതൊരു രസകരമായിട്ടുളള സംഭവമായിട്ട് എനിക്ക് തോന്നിയെന്ന് അഡോണി പറഞ്ഞു.

ഐസുമായിട്ട് ബന്ധപ്പെട്ടുളള ട്രോളാണ് മണിക്കുട്ടന്‍ ആദ്യം കണ്ടത്. കാരണം ബിഗ് ബോസും എഷ്യാനെറ്റും ലാല്‍ സാറുമൊക്കെ ചേര്‍ന്ന് ഒരു പതിമൂന്നാമത്തെ ക്യാമറ വെച്ചിട്ടുണ്ട്, അതാണ് മണിക്കുട്ടന്‍ എന്ന് ട്രോളുകള് വന്നിരുന്നു. ആദ്യത്തെ രണ്ടാഴ്ച ഈ ഐസും തടവികൊണ്ട് ഇരുന്നത് ട്രോളായി വന്നു. പിന്നെ അതിന് ശേഷം കുറെ തഗ്ഗുകളും കണ്ടു. സര്‍വ്വകലാശാല ടാസ്‌ക്ക് സമയത്ത് എയ്ഞ്ചല്‍ വന്നിട്ട് ആരും കേള്‍ക്കാതെ ഒരു പ്രണയ ഗാനം പാടാന്‍ പറഞ്ഞപ്പോ ആ പാട്ട്, പിന്നെ റംസാന്‍ എടുക്ക് എടുക്ക് എന്ന് പറഞ്ഞത് അതൊക്കെ തഗ്ഗായി മാറിയെന്നും മണിക്കുട്ടൻ പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top