Malayalam
ഫിറോസ് പ്രവചിക്കുന്നത് പോലെ നടക്കും എന്ന് ഏഷ്യാനെറ്റ് തന്നെ പറഞ്ഞിട്ട് ഒതുക്കിയല്ലേ?; ഞങ്ങൾ ചെയ്ത ബാക്കി വോട്ട് എവിടെ ? ബിഗ് ബോസ് വോട്ടിന്റെ കണക്കിനെ കുറിച്ച് ആരാധകര്‍ !
ഫിറോസ് പ്രവചിക്കുന്നത് പോലെ നടക്കും എന്ന് ഏഷ്യാനെറ്റ് തന്നെ പറഞ്ഞിട്ട് ഒതുക്കിയല്ലേ?; ഞങ്ങൾ ചെയ്ത ബാക്കി വോട്ട് എവിടെ ? ബിഗ് ബോസ് വോട്ടിന്റെ കണക്കിനെ കുറിച്ച് ആരാധകര്‍ !
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ മികച്ച സ്വീകാര്യതയാണ് നേടിയത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതലാണ് ഫിനാലെ സംപ്രേക്ഷണം ചെയ്യുക. ഇതിന് മുന്നോടിയായി മത്സരാര്‍ഥികളുടെ വോട്ടിങ് നിലവാരം എങ്ങനെയായിരുന്നു എന്ന കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട് . ആഴ്ചകളിൽ മത്സരാർഥികളെ എലിമിനേഷനിലൂടെ പുറത്താക്കുന്നത് വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. പ്രേക്ഷകരുടെ ഓരോ വോട്ടും പ്രധാനപ്പെട്ടതായിരുന്നു. അത്തരത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയവരും ഭാഗ്യം കൊണ്ട് നില നിന്ന് പോയവരും കൂട്ടത്തിലുണ്ട്.
ഓരോ എവിക്ഷനിലും കഷ്ടിച്ച് വോട്ടുകള്‍ നേടിയാണ് കിടിലം ഫിറോസ് മുന്നോട്ട് വന്നതെന്നാണ് ലിസ്റ്റില്‍ കാണിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ചെയ്ത വോട്ടുകളൊക്കെ എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. നട്ടെല്ല് പണയം വെക്കാതെ ഗെയിം കളിച്ച വ്യക്തിയാണ് കിടിലനെന്നും ഒരു മനുഷ്യനായി നിന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഒരു ആരാധകര്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ, “കിടിലം ഫിറോസിന്റെ വോട്ടുപെട്ടി പൊട്ടിയപ്പോള്‍! അറിഞ്ഞിരുന്നില്ല മുതലാളീ, അറിഞ്ഞിരുന്നില്ല. അയ്യേ, എന്നാലും ഇപ്പോള്‍ പുറത്താകും എന്ന അവസ്ഥയില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഒരു വിധം തട്ടീം മുട്ടീമൊക്കെ പൊയ്ക്കൊണ്ടിരുന്ന ഒരാളെ എന്തിനോ വേണ്ടി 95 ദിവസം അവിടെ പിടിച്ചു നിര്‍ത്താതെ പറഞ്ഞു വിടണമായിരുന്നു എന്നതാണ് എന്റെയൊരു ഇത്. ഇപ്പൊ പുറത്താകും, ഇപ്പൊ പുറത്താകും എന്ന് ഓരോ എവിക്ഷനും തീരെ ചെറിയ ശതമാന കണക്കില്‍ അവിടെ നിന്നുകൊണ്ടാണ് (മറന്നു, അയാള്‍ കിടക്കുക മാത്രമായിരുന്നല്ലോ!)
ഇക്കണ്ട കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് ഓർക്കുമ്പോൾ ഛെ, മ്ലേച്ഛം തന്നെ. നിങ്ങളൊക്കെ ഒന്നുകൂടി ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കില്‍ ആ അതീവ ഭാരമുള്ള ആപ്പിള്‍ എറിഞ്ഞ സമയത്തു തന്നെ അറസ്റ്റു ചെയ്ത് പുറത്താക്കാമായിരുന്നു. അല്ലെങ്കില്‍ മറ്റാരും കിടക്കാറേയില്ലാത്ത ഒരു വീട്ടില്‍ വന്ന് കിടന്ന് മറ്റാരും വേറാരെയും കുറിച്ച് നല്ലതല്ലാത്ത ഒന്നുംപറയാത്ത ആ വീട്ടില്‍ അയാള്‍ കളിക്കാനിരിക്കുന്നത് ഇങ്ങനെയാകും, ഇയാള്‍ ഇങ്ങനെ മൂവ് ചെയ്തേക്കും എന്ന് പരദൂഷണം പറഞ്ഞതിന് പുറത്താക്കി തൂക്കി കൊല്ലമാരുന്നു.
ഇനിയതും അല്ലെങ്കില്‍ അച്ചടി ഭാഷ അല്ലേ സംസാരിക്കുന്നത് എന്തൊരു മോശമാണ്. മനുഷ്യനായാല്‍ നന്നായി സംസാരിക്കാന്‍ പാടില്ല എന്നറിയില്ലേ? അതിന്റെ പേരില്‍ ഉറപ്പായും പുറത്താക്കാമായിരുന്നു. പോട്ടെ, അയാളെന്തിനാണ് തലയില്‍ ഒരു കെട്ടുകെട്ടി ഷോ കാണിക്കുന്നത്? നല്ല വസ്ത്രങ്ങള്‍ ഇടുന്നത്. ഒന്നോ രണ്ടോ ജോഡി പോരാരുന്നോ? അപ്പൊ പുറത്താക്കല്‍ അതിന്റെ പേരില്‍ ആകാമായിരുന്നു.
അയ്യോ, മറന്നല്ലോ പ്രവചനം. ഇവന് പ്രവചിക്കുന്നത് പോലെ നടക്കും എന്ന് സാറ് പരസ്യമൊക്കെ ഇട്ട് പ്രോത്സാഹിപ്പിച്ചിട്ട് അവസാനം സാറന്മാരുടെ അന്തിമ റിസള്‍ട്ട് ഇങ്ങനായേക്കും. അതോണ്ട് കളി ഇങ്ങനെ വരണം എന്ന് പ്ലാനിട്ടപ്പോ മുതല്‍ ബ്രില്ലിയന്റ് ഗെയിമര്‍ എന്ന പദം മാറ്റി പ്രവചന സിംപം എന്നാക്കി കൊടുത്ത അതേ സമയത്തു പുറത്താക്കിക്കൂടാരുന്നോ?
എന്നാലും സാറന്മാരെ, ഇതിപ്പോ ഈ കാണിച്ചേക്കുന്ന വോട്ടിന്റെ ഇരട്ടി ഞങ്ങളൊക്കെ കൂടി നിങ്ങടെ ചൂട് നക്ഷത്രോം (ഹോട് സ്റ്റാര്‍) ഡൗണ്‍ലോഡ് ചെയ്ത് നിയമവിധേയമായി ചെയ്തിട്ട് സാറന്മാരുടെ കണക്കില്‍ വരാത്ത ബാക്കി വോട്ടൊക്കെ എങ്ങോട്ട് പോയാവോ?
അതുപിന്നെ ഓരോ കീഴ്വഴക്കങ്ങളാകുമ്പോ! അല്ല, ഇയാളെ പുറത്താക്കിയാല്‍ തീര്‍ന്നില്ലേ സീസണ് 3? പിന്നെ സാറന്മാര്ക്ക് ഡയറക്ടായി ട്രോളാന്‍ വേറെ ആരുണ്ട്? അല്ലാതെ തന്നെ ഇങ്ങേരെ അല്ലാതെ വേറാരെയെങ്കിലും ട്രോള്ളിയാല് ഷോ തീരുമ്പോ നിങ്ങള്‍ വിവരമറിയുമെന്നും ഇയാളാകുമ്പോ ചിരിച്ചങ്ങുകളയുമെന്നും നിങ്ങള്ക്കുറപ്പുണ്ടായിരുന്നല്ലോ? അപ്പൊ സാറന്മാരുടെ കലാപരിപാടിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ചെല്ല്. ഞങ്ങള്‍ അങ്ങേരോട് നാലു പറയട്ടെ..
ദേ മനുഷ്യാ! നിങ്ങളവിടെ കൊറേ തെറ്റ് ചെയ്തു. നട്ടെല്ല് പണയം വയ്ക്കാത്ത കളി കളിച്ചു. വേണമായിരുന്നോ? നിലപാട് എന്നത് കൂവി നടക്കാനുള്ളതല്ല കാണിച്ചു കൊടുക്കേണ്ടതാണെന്ന് തെളിയിച്ചു. വല്ല കാര്യോമോണ്ടാരുന്നോ? മനുഷ്യനായി അവിടെ നിലനില്ക്കേണ്ട കാര്യമെന്താരുന്നു? കള്ളത്തരങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചപ്പോ ജനങ്ങള്‍ തിരിഞ്ഞാലോ എന്ന് ഭയക്കാതെ സത്യം വിളിച്ചുപറഞ്ഞതു കൊണ്ടല്ലേ ഈ കിടന്നനുഭവിക്കുന്നത്? അനുഭവിച്ചോ.
പക്ഷേ ഞങ്ങള്‍ അഭിമാനിക്കും. കിടിലം ഫിറോസ് എന്ന കണ്ടസ്റ്റന്റിനു ഞാന്‍ വോട്ട് ചെയ്തു എന്ന് പറയുന്നതില്‍ ഹൃദയം തുറന്ന് അഭിമാനിക്കും. വെറുത്തവര്‍ പോലും നിങ്ങളില്ലാതെ ഒരു സീസണ് 3 ചിന്തിക്കുക കൂടിയില്ല. ഒന്നുകില്‍ നിങ്ങളുടെ നിലവാരത്തിലേക്കോ ചിന്തകളിലേക്കോ ലേ സാറന്മാര് എത്തീട്ടില്ല. അല്ലെങ്കില്‍ നിങ്ങള്‍ നിലവാരം കളഞ്ഞിട്ടില്ല. തലയുയര്‍ത്തി നെഞ്ചുവിരിച്ചു മുന്നോട്ട് പോകൂ.
ഇക്കണ്ട കണക്കൊക്കെ കള്ളക്കണക്കാണ്. ലവന്മാരുടെ വിന്നേഴ്സ് ലിസ്റ്റ് ന്യായീകരിക്കാനുള്ള കണക്ക്. നിങ്ങളാണ് വിജയി. ഈ സീസണെന്നല്ല, മൂന്നു സീസണും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തവന്! കിടിലം ഫിറോസ് ഒരേയൊരു രാജാവോ, മന്ത്രിയോ, ന്യായാധിപനോ, സ്വപ്നാടകനോ അല്ല. ഒരേയൊരു മനുഷ്യന്, അത് നിങ്ങളാണ് പരക്കട്ടെ പ്രകാശം..
about kidilam firos
