Connect with us

ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?

Social Media

ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?

ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?

മലയാളികളുടെ മനം കവർന്ന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ . അന്ന്വ വരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു പുതിയ ആശയത്തെ ആവിഷ്കരിക്കുകയായിരുന്നു ഞാൻ ഗന്ധർവനിലൂടെ പദ്മരാജൻ . വിശാൽ ഭര്യത്വജ്‌ അവതരിപ്പിച്ച ആ സുന്ദരനായ ഗന്ധർവനെ ആർധിക്കാത്ത മലയാളി പെൺകുട്ടികൾ ഇല്ല. ഇന്നും ക്ലാസ്സിക് ചിത്രങ്ങൾക്കൊപ്പം മുൻപന്തിയിൽ ഞാൻ ഗന്ധർവ്വൻ ഉണ്ട്.

ഇപ്പോൾ ആ ഗന്ധർവനെകുറിച്ച് പങ്കു വെക്കുകയാണ് ശാലിൻ സോയ. സുപര്ണ ആനന്ദ് അവതരിപ്പിച്ച ഭാമ എന്ന നായികയുടെ വീട്ടിലാണ് കഥയുടെ ഏറിയ പങ്കും അരങ്ങേറിയത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളെ പോലെ ആ വീടിനോടും മലയാളികൾക്ക് അടുപ്പമുണ്ട്.

കുറെ നാളുകളായി ആ വീടിനു മുന്നിലൂടെ ഷൂട്ടിങ്ങിനായി യാത്ര ചെയ്യുകയാണ് നടി ശാലിൻ സോയ. വളരെ പരീചയം ആ വീടിനോട് തോന്നിയിട്ടും എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു . അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത് , ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ ശാലിൻ കാർ നിർത്തിച്ച് ആ മുറ്റത്തേത്തി . ചിത്രവും പകർത്തി . ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. ആ പഴയ ഗന്ധർവ്വൻ ആണോ എന്ന പ്രതീക്ഷയും ശാലിൻ പങ്കു വയ്ക്കുന്നു .

ഫാന്റസിയെ ഇഷ്ടപെടുന്ന ഏതു സ്ത്രീകൾക്കും അങ്ങനൊരു ഗന്ധർവ്വൻ ഒരിക്കലെങ്കിലും ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിയുണ്ടാവും. ഷാലിനും തന്റെ പ്രതീക്ഷ പങ്കു വയ്ക്കുകയാണ്. ഇനി പഴയ ഗന്ധര്വനെങ്ങാനും ശാലിനെ കാത്തിരിപ്പുണ്ടെങ്കിലോ ?

shalin zoya about njan gandharvan location

Continue Reading
You may also like...

More in Social Media

Trending

Recent

To Top