Malayalam
ആദ്യമായി നേരിൽ കണ്ട സിനിമാ നടനാണ് ഭരത് ഗോപി ; അന്നദ്ദേഹം സംസാരിച്ചതിനെ കുറിച്ചും യഥാർത്ഥ പേര് പറയേണ്ടി വന്ന അവസ്ഥയെ കുറിച്ചും തുറന്നുപറഞ്ഞ് അലൻസിയർ ലെ ലോപ്പസ് !
ആദ്യമായി നേരിൽ കണ്ട സിനിമാ നടനാണ് ഭരത് ഗോപി ; അന്നദ്ദേഹം സംസാരിച്ചതിനെ കുറിച്ചും യഥാർത്ഥ പേര് പറയേണ്ടി വന്ന അവസ്ഥയെ കുറിച്ചും തുറന്നുപറഞ്ഞ് അലൻസിയർ ലെ ലോപ്പസ് !
മലയാള നാടക രംഗത്തുനിന്നും സിനിമയിലേക്ക് ചുവടുവച്ച് വളരെ പെട്ടന്ന് തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായകനാണ് അലൻസിയർ ലെ ലോപ്പസ് . അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ ‘നേതാജി തിയറ്റർ’ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. അവിടുന്ന് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി മാറുകയും ചെയ്തു.
1998 ലെ ദയ എന്ന സിനിമയിലൂടെ അലൻസിയർ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് . തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡും നേടി.
ഇപ്പോഴിതാ, മലയാള സിനിമയിലെ വേറിട്ട നായകനും അഭിനയത്തികവിന്‍റെ അപൂര്‍വ കലാകാരനുമായ ഭരത് ഗോപിയെ കുറിച്ചുള്ള അലൻസിയറിന്റെ അഭിപ്രായമാണ് സമൂഹ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ സംസാരിക്കുന്നത്.
“ഗോപി ചേട്ടൻ എനിക്ക് ഗോപി ആശാനാണ്. ഞാൻ ആദ്യമായി നേരിട്ട് കാണുന്ന ഒരു സിനിമാ താരം ഗോപിച്ചേട്ടനാണ് . അത് പണിക്കർ സാറിന്റെ തിരുമുടി എന്ന നാടകം അഭിനയിക്കാൻ പോകുമ്പോഴാണ്. ആ നാടകം സംവിധാനം ചെയ്തത് ഗോപി ചേട്ടനായിരുന്നു.
ശരീരം മുഴുവൻ ഉപയോഗിച്ച് അഭിനയിക്കുന്ന ഒരു നടനെയാണ് ഞാൻ അന്ന് കണ്ടത്. അന്ന് പാരാലിസിസ് വന്ന് ഒരു വശം തളർന്ന് ഇരിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹം . എന്നിട്ടും കസേരയിൽ ഇരുന്നു അദ്ദേഹം സംവിധാനം ചെയ്യുകയായിരുന്നു. ഇടയ്ക്ക് എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ, എന്ത് തളർച്ച ശരീരത്തിൽ വന്നാലും ആത്മാവ് ഉണർന്നിരിക്കും. അത് അദ്ദേഹത്തിൽ മാത്രമേ കണ്ടിട്ടുള്ളു. – അലൻസിയർ പറയുന്നു.
ഭാരത് ഗോപിയിൽ നിന്നും പഠിച്ച പാഠത്തെ കുറിച്ചും അലൻസിയർ പറഞ്ഞു . “ഏത് ദൈവം തമ്പുരാന്റെ മുഖത്തുനോക്കിയും പറയാനുള്ളത് പറയുന്ന സ്വഭാവമാണ് ഭാരത് ഗോപിയുടേത്.ആ സ്വഭാവം പഠിച്ചെടുത്തത് അദ്ദേഹത്തിൽ നിന്നുമാണെന്നും അലൻസിയർ പറഞ്ഞു.
ആദ്യമായി നേരിൽ കാണുന്ന സിനിമാ നടൻ ഭാരത് ഗോപിയാണെന്നും അലൻസിയർ പറയുന്നു, “അദ്ദേഹം എന്റെ തൊട്ടപ്പുറത്തുള്ള ചിറയിൻകീഴ് എന്ന് പറയുന്ന ഗ്രാമത്തിൽ ജനിച്ചയാളാണ്. അദ്ദേഹം ഒരിക്കൽ എന്റെ പേര് ചോദിച്ചു.
എന്റെ പേര് അലൻസിയർ എന്ന് പറയുമ്പോൾ അദ്ദേഹം തിരിച്ചു സ്ഥലം എവിടെയെന്നു ചോദിച്ചു. അപ്പോൾ സ്ഥലം കണിയാപുരം എന്ന് പറഞ്ഞു. കണിയാപുരത്ത് എവിടെയെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ പുത്തൻ തോപ്പ് എന്ന് പറഞ്ഞു. അപ്പോൾ നിനക്ക് വീട്ടിൽ വിളിക്കുന്ന ഒരു പേരുണ്ടല്ലോ എന്ന് ചോദിച്ചു. അതെ ഉണ്ട് , സുനിൽ എന്നാണ് പേരെന്ന് ചിരിച്ചുകൊണ്ട് അലൻസിയർ പറഞ്ഞു.
about alancier